കരള്‍ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍

കരള്‍രോഗം നിശ്ശബ്ദ കൊലയാളിയെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കരള്‍ രോഗത്തെ സൂക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം കരള്‍രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,16,865 ആണ്. അതായത് ആകെ മരണത്തിന്റെ 2.44 ശതമാനം. മിക്ക കേസുകളിലും കരള്‍രോഗം തിരിച്ചറിയാന്‍ ആളുകള്‍ക്ക് പറ്റുന്നില്ലെന്നതാണ് വസ്തുത. ഏറെ വൈകി മാത്രമാണ് രോഗം തിരിച്ചറിയാന്‍ ആളുകള്‍ക്ക് സാധിക്കുന്നത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരിക്കും.

കരള്‍രോഗം എങ്ങനെ തിരിച്ചറിയാന്‍ പറ്റും എന്നതാണ് സംശയം. ഒരു രക്തപരിശോധനയിലൂടെ മാത്രം ഒരിക്കലും രോഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ രോഗം മാറ്റാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏറെ വൈകുമ്പോള്‍ മാത്രമാണ് ഇത് തിരിച്ചറിയാനാകുന്നത്. തളര്‍ച്ച, അനീമിയ, ജോണ്ടിസ്, കാലിലുണ്ടാകുന്ന മുഴ എന്നിവയാണ് രോഗം തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍. മദ്യപാനമാണ് കരള്‍രോഗത്തിന്റെ മൂലകാരണം. ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളും രോഗത്തിന് കാരണമാകുന്നതായി പറയപ്പെടുന്നു. അമിതവണ്ണം, ഡയബറ്റിസ്, തെറ്റായ ജീവിതരീതികള്‍ എന്നിവയും രോഗത്തിന് കാരണമാകുന്നുണ്ട്. രോഗം എങ്ങനെ നിയന്ത്രിക്കാം എന്നതിന് ചില എളുപ്പ വഴികള്‍ താഴെ പറയുന്നു.

മദ്യപാനം ഉപേക്ഷിക്കുക

മദ്യപാനമാണ് കരള്‍രോഗത്തിന് ഒരു പ്രധാന കാരണം എന്നു മുകളില്‍ പറഞ്ഞല്ലോ. എന്നാല്‍, കൊഴുപ്പ് കൂടിയ കരളുകളുടെ പ്രധാന ഉറവിടം മദ്യപാനമല്ല എന്നും പറയാം. പക്ഷേ, മദ്യപാനം ഉപേക്ഷിക്കുകയാണെങ്കില്‍ ആരോഗ്യമുള്ള ഒരു കരള്‍ ഉണ്ടാകും എന്നുറപ്പാണ്. കരള്‍രോഗത്തെ പ്രതിരോധിക്കാന്‍ ആദ്യ പടിയായി മദ്യപാനം ഉപേക്ഷിക്കുക എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏറെക്കാലമായി അമിതമായ അളവില്‍ മദ്യം കഴിക്കുന്നവരാണെങ്കില്‍ പോലും പലര്‍ക്കും രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാറില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ധാരാളമായി മദ്യം കഴിക്കല്‍ തുടരുകയും ചെയ്യുന്നുണ്ട്. മദ്യപിക്കുന്ന മൂന്നില്‍ ഒന്ന് ആളുകളോടും പറയാനുള്ള ചില കാര്യങ്ങള്‍, സ്പിരിറ്റ് പരമാവധി ഒഴിവാക്കുക. കാരണം അത് വൈനിനേക്കാള്‍ കൂടുതല്‍ അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് ഇതിന് കാരണം. വയറ്റില്‍ ഭക്ഷണം ഒന്നും ഇല്ലാതെ കുടിക്കാതിരിക്കുക എന്നതും മറ്റൊരു കാര്യമാണ്.

അമിതവണ്ണം

കരള്‍രോഗത്തിന്റെ മൂലകാരണങ്ങളില്‍ ഒന്നാണ് അമിതവണ്ണം. അമിതവണ്ണവും തൂക്കവും കുറയ്ക്കുക എന്നതാണ് കരള്‍രോഗം പ്രതിരോധിക്കാനുള്ള വഴികളില്‍ ഒന്ന്. കൃത്യമായ ഫിറ്റ്‌നസ് സൂക്ഷിച്ചാല്‍ ഇക്കാര്യം നിയന്ത്രിക്കാനാകും എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഇത് ആരോഗ്യമുള്ള ഒരു ശരീരവും കരള്‍രോഗത്തില്‍ നിന്ന് മോചനവും നല്‍കും. വ്യായാമം കരളിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുമെന്നും തെളിയിക്കപ്പെട്ട സത്യമാണ്.

ധാരാളം വെള്ളം കുടിക്കുക

വെള്ളം ധാരാളമായി കുടിക്കുന്നത് ഭക്ഷണങ്ങളിലൂടെ അകത്തുകടക്കുന്ന രാസവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ അകത്തെത്തുന്ന രാസവസ്തുക്കള്‍ ശുദ്ധജലം ധാരാളം കുടിക്കുന്നത് നല്ലതായിരിക്കും. ചുരുങ്ങിയത് പത്തുഗ്ലാസ് വെള്ളം എങ്കിലും ഒരു ശരാശരി മനുഷ്യന്‍ ഒരുദിവസം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ദിവസം അഞ്ച് പഴവര്‍ഗം എങ്കിലും കഴിക്കുക

പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് ആരോഗ്യം സംരക്ഷിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, വേണ്ടത്ര കഴിക്കുന്നുണ്ടോ എന്ന് ഒരാള്‍ക്ക് എങ്ങനെ അറിയാന്‍ പറ്റും. അതിനുള്ള വഴി എത്ര കഴിക്കണം എന്നുള്ളത് അറിഞ്ഞിരിക്കുക എന്നാണ്. അഞ്ച് ഇനം പഴം-പച്ചക്കറി ഇനങ്ങള്‍ ഒരുദിവസം കഴിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പ്രോബയോടിക്കുകളുടെ ഉപയോഗം

കുടലിന്റെ പ്രവര്‍ത്തനവും കൊഴുപ്പേറിയ കരളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് ഇതിനകം തന്നെ നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുടലിന്റെ പ്രവര്‍ത്തനം നിയന്ത്രണ വിധേയമാക്കിയാല്‍ കരള്‍ രോഗവും നിയന്ത്രിക്കാം എന്നത് വസ്തുതയാണ്. കരളില്‍ ചെന്ന് ദഹനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോബയോടിക്കുകളുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്നതാണ് ഇതിനുള്ള മാര്‍ഗം. ശരീരത്തില്‍ നിന്ന് മാംസത്തിന്റെ കൊഴുപ്പുകള്‍ ശരീരത്തില്‍ നിന്ന് പിന്തള്ളി കുടലിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാന്‍ പ്രോബയോടിക്കുകള്‍ സഹായിക്കുന്നു.

വൈറ്റമിന്‍ സി ആന്‍ഡ് ബി

വൈറ്റമിന്‍ സിയും ബിയും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും രോഗങ്ങളെ തനിയെ സുഖപ്പെടുത്തുകയും ചെയ്യുന്നതാണ് വൈറ്റമിന്‍ സി ആഹാരങ്ങള്‍. കരളിന്റെ പ്രവര്‍ത്തനത്തെ വൈറ്റമിന്‍ ബിയും മെച്ചപ്പെടുത്തും.

പ്രോട്ടീനുകള്‍

പ്രോട്ടീനുകള്‍ കാര്യമായി ഉപയോഗപ്പെടുന്നത് ആരോഗ്യമുള്ള ലിവര്‍ കോശങ്ങളെ പുനഃസൃഷ്ടിക്കുന്നതിലാണ്.

നാരുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുക

പ്രഭാതഭക്ഷണം കൊഴുപ്പ് ഇല്ലാത്തതാക്കുക എന്നത് ഒരു പ്രധാന മാര്‍ഗമാണ്. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ഭക്ഷണം പ്രഭാതഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.

ജമന്തി ചായ

ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ജമന്തിയുടെ ചായ കുടിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം ക്രമം തെറ്റുന്നത് തടയും എന്നാണ് പറയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News