പി.സി ജോർജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട പരാതിയിൽ സ്പീക്കർ ഇന്ന് തീരുമാനം പറയും

തിരുവനന്തപുരം: കൂറുമാറ്റനിരോധന നിയമപ്രകാരം പി.സി ജോർജിനെ നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് മാണി വിഭാഗം നൽകിയ പരാതിയിൽ സ്പീക്കർ എൻ. ശക്തൻ ഇന്ന് വിധി പറയും.

കഴിഞ്ഞ ദിവസം പരാതിക്കാരനായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെയും പി.സി ജോർജിന്റെയും വാദമുഖങ്ങൾ സ്പീക്കർ കേട്ടിരുന്നു. ഹർജി നിലനിൽക്കുന്നതാണെന്ന് സ്പീക്കർ വിധി പ്രസ്താവിച്ചാൽ തുടർന്ന് ജോർജിനെ അയോഗ്യനാക്കും. അങ്ങനെയുണ്ടായാൽ പി.സി ജോർജ് സ്പീക്കറുടെ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യാനാണ് സാധ്യത. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ നൽകിയ പരാതി നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് ജോർജിന്റെ വാദം.

അതേസമയം, അയോഗ്യതാ ഹർജിയിൽ തോമസ് ഉണ്ണിയാടൻ തനിക്കെതിരെ സമർപ്പിച്ച രേഖകളിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പി.സി ജോർജ് എം.എൽ.എ സ്പീക്കർക്ക് കത്തു നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel