ചിലിയിൽ വൻ ഭൂചലനം; 8.3 തീവ്രത; സുനാമി മുന്നറിയിപ്പ്

സാന്റിയാഗോ: ചിലി തലസ്ഥാനമായ സാന്റിയാഗോയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 8.3 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സംഭവത്തിൽ ഒരു യുവതി മരിക്കുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭൂചലനത്തെ തുടർന്ന് ചിലിയുടെ തീരപ്രദേശങ്ങളിലും പെറുവിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി തുടർചലനങ്ങളും പിന്നാലെയുണ്ടായി. പ്രാദേശിക സമയം വൈകിട്ട് 7.54നാണ് ഭൂചലനമുണ്ടായത്.

ലോകത്തെ പ്രധാന ഭൂകമ്പ ബാധിത പ്രദേശങ്ങളിലൊന്നാണ് ചിലി. 2010 ഫെബ്രുവരി 27ന് ചിലിയിലെ മൗലേ മേഖലക്കടുത്തുണ്ടായ ഭൂചലനത്തില്‍ 500ലധികം പേര്‍ മരണപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here