കുഡ്‌ലു ബാങ്ക് കവർച്ച; മുഖ്യപ്രതി പിടിയിൽ

കാസർഗോഡ്: കുഡ്‌ലു സർവീസ് സഹകരണ ബാങ്ക് കവർച്ചാ കേസിലെ മുഖ്യപ്രതി പിടിയിൽ. ബന്തിയോട് സ്വദേശി ഷെരീഫ് ആണ് പിടിയിലായത്. കേരളാ കർണാടക അതിർത്തിയിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മോഷ്ടിച്ച 21 കിലോ സ്വർണ്ണവും ഇയാളിൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മറ്റുപ്രതികളായ ചൗക്കി കുന്നിലെ അബ്ദുൽ മഹ്ഷൂഖ് (27), ചൗക്കി ബദർ നഗറിലെ മുഹമ്മദ് സാബിർ (27) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന പ്രതികളുടെ എണ്ണം മൂന്നായി.

ഈ മാസം ഏഴിനാണ് പട്ടാപ്പകൽ 22 കിലോ സ്വർണവും 12 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചത്. ബാങ്ക് മാനേജർ ഉൾപ്പെടെയുള്ള പുരുഷ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പുറത്തേയ്ക്ക് പോയപ്പോഴയിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ സംഘം ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലോക്കർ തുറപ്പിക്കുകയും സ്വർണ്ണാഭരണങ്ങളും പണവും കവരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News