ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ്; അഹമ്മദിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഒബാമ; ഫേസ്ബുക്കിലേക്ക് ക്ഷണിച്ച് സുക്കർബർഗ്

ദില്ലി: ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത 14കാരൻ അഹമ്മദിന് പിന്തുണയുമായി സോഷ്യൽമീഡിയ. #IStandWithAhmed എന്ന ഹാഷ് ടാഗോടെയാണ് പൊലീസിനെതിരെയുള്ള പ്രതികരണങ്ങൾ പ്രചരിക്കുന്നത്. ഫേസ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും അഹമ്മദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

അഹമ്മദിനെ അതിഥിയായി ഒബാമ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഒബാമ അഹമ്മദിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചിരിക്കുന്നത്. മനോഹരമായ ക്ലോക്കാണ് അഹമ്മദ് ഉണ്ടാക്കിയിട്ടുള്ളത്. അത് വൈറ്റ് ഹൗസിലേക്ക് കൊണ്ടു വരാൻ താൽപ്പര്യമുണ്ടോയെന്നും ഒബാമ ചോദിക്കുന്നു.

എന്തെങ്കിലും ഉണ്ടാക്കാനും അതിനുള്ള ആഗ്രഹവുമെല്ലാം സ്വാഭാവികമാണെന്നും അത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും സുക്കർബർഗ് പറഞ്ഞു. അഹമ്മദിനെ പോലെയുള്ളവരുടെ കയ്യിലാണ് ഇനിയുള്ള ഭാവിയെന്നും അറസ്റ്റ് ചെയ്യുകയല്ല വേണ്ടതെന്നും സുക്കർബർഗ് പറഞ്ഞു. അഹമ്മദ് ഫേസ്ബുക്കിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ കാണാൻ താൻ ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You’ve probably seen the story about Ahmed, the 14 year old student in Texas who built a clock and was arrested when he…

Posted by Mark Zuckerberg on Wednesday, September 16, 2015

ടെക്‌സാസിലെ മക്ആർത്തൂർ ഹൈസ്‌കൂൾ വിദ്യാർത്ഥിയായ അഹമ്മദ് മുഹമ്മദിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വയം ഉണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാനായി സ്‌കൂളിൽ ചെന്നപ്പോഴാണ് കയ്യിലുള്ളത് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News