മടക്കാൻ കഴിയുന്ന ആദ്യ സ്മാർട്‌ഫോണുമായി സാംസങ്; അടുത്ത ജനുവരിയിൽ വിപണിയിൽ

മടക്കാൻ കഴിയുന്ന ആദ്യ സ്മാർട്‌ഫോണുമായി സാംസങ് ലോകവിപണിയിലേക്ക്. ഫോൺ അടുത്ത ജനുവരിയിൽ വിപണിയിൽ എത്തിക്കാനാണ് സാംസങ് ലക്ഷ്യമിടുന്നത്. രണ്ടു വർഷം മുൻപേ കേൾക്കാൻ തുടങ്ങിയ വാർത്തകൾക്കാണ് ഇതോടെ പരിസമാപ്തിയാകുന്നത്. ഗ്യാലക്‌സി സിരീസിൽ ഉൾപ്പെടുത്തിയാകും പുതിയ സ്മാർട്‌ഫോൺ കമ്പനി നിർമ്മിക്കുകയെന്നാണ് ടെക്‌ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ.

സ്‌നാപ്ഡ്രാഗൻ 620 അല്ലെങ്കിൽ 820 പ്രോസസറായിരിക്കും ഫോണിൽ ഉപയോഗിക്കുക. മൂന്നു ജിബി റാം, എസ്ഡി കാർഡ്, പുറത്തെടുക്കാൻ സാധിക്കാത്ത ബാറ്ററി എന്നീ ഫീച്ചറുകളായിരിക്കും ഇതിലുണ്ടാവുക. മോഡലിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here