മാൻബുക്കർ പ്രൈസ്: ചുരുക്കപ്പട്ടികയിൽ സഞ്ജീവ് സഹോട്ടയും

ലണ്ടൻ: മാൻബുക്കർ പ്രൈസിനുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ ബ്രിട്ടീഷ് എഴുത്തുകാരൻ സഞ്ജീവ് സഹോട്ടയും. ‘ദ ഇയർ ഓഫ് ദ റൺഎവൈസ്’ എന്ന നോവലുമായാണ് സഞ്ജീവ് പട്ടികയിൽ ഇടംനേടിയത്. മറ്റ് അഞ്ച് എഴുത്തുകാരും സഞ്ജീവിനൊപ്പം ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യ വിട്ട് പുതുജീവിതം തേടി യുകെയിലെത്തുന്ന പതിമൂന്നു യുവാക്കളുടെ കഥയാണ് ദ ഇയർ ഓഫ് ദ റൺ എവൈസ്.

മാർലൻ ജയിംസിന്റെ (ജമൈക്ക) എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ്, ടോം മക്കാർത്തി (യുകെ) സാറ്റിൻ ഐലൻഡ്, ചിഗോസി ഒബിയോമ (നൈജീരിയ) ദ ഫിഷർമെൻ, ആൻ ടൈലർ (യുഎസ്) സ്പൂൾ ഓഫ് ബ്ലൂ ത്രെഡ്, ഹാന്യ യനാഗിഹാര (യുഎസ്) എ ലിറ്റിൽ ലൈഫ് എന്നീ നോവലുകളാണ് പട്ടികയിൽ ഇടം നേടിയ മറ്റുകൃതികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News