സെല്‍ഫി പ്രേമം വിനയായി; താജ്മഹലില്‍ ജപ്പാന്‍ സ്വദേശി തെന്നിവീണു മരിച്ചു

ആഗ്ര: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയിലെ താജ്മഹലില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജപ്പാന്‍ സ്വദേശിയായ വിനോദസഞ്ചാരി തെന്നി വീണു മരിച്ചു. താജ്മഹലിലെ റോയല്‍ ഗേറ്റില്‍ വച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. വീഴ്ചയില്‍ തലയ്ക്ക് ക്ഷതമേറ്റതാണ് മരണ കാരണം. വീണ ഉടന്‍ തന്നെ ബോധം നഷ്ടപ്പെട്ട ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ജപ്പാനില്‍ നിന്ന് താജ്മഹല്‍ കാണാനെത്തിയ ഇയാള്‍ക്കൊപ്പം മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നതായി ആഗ്ര ടൂറിസ്റ്റ് പൊലീസ് പറഞ്ഞു. ഇവരും സംഭവസമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. കൂട്ടുകാരനും ഇയാള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ തെന്നി വീണിരുന്നു. ഇയാളുടെ കാല്‍ ഒടിഞ്ഞു. മരണം ജപ്പാന്‍ എംബസിയില്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അടുത്ത കാലങ്ങളിലായി സെല്‍ഫി എടുക്കുന്നതിനിടെ താജ്മഹലില്‍ വീണ് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിദിനം 12,000 പേര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News