തീരപ്രദേശത്തും ഓറഞ്ച് വിളയിക്കാം; തെളിയിച്ച് കൊല്ലത്തെ ദമ്പതികൾ

കൊല്ലം: തീരപ്രദേശത്തും ഓറഞ്ച് വിളയിക്കാനാകുമെന്ന് തെളിയിച്ച് കൊല്ലത്തെ ദമ്പതികൾ. കൊല്ലം കരുനാഗപ്പള്ളിയിലെ ബാബുരാജ് ഷീല ദമ്പതികളാണ് തീരപ്രദേശത്ത് ഓറഞ്ച് വിളയിച്ചത്.

കൊല്ലം കരുനാഗപ്പള്ളി പടയനാർകുളങ്ങര വടക്ക് ശാന്തിയിലാണ് ഓറഞ്ച് വിളഞ്ഞതിന്റെ കൗതുക കാഴ്ച കാണാനാകുന്നത്. 24 വർഷം മുമ്പാണ് ബാബുരാജ് അബുദാബിയിൽ നിന്ന് കൊണ്ടുവന്ന ഓറഞ്ചിന്റെ വിത്ത് കുഴിച്ചിട്ടത്. ബാബുരാജും ഭാര്യ ഷീലയും സ്‌നേഹവും പരിചരണവും നൽകി വളർത്തി വലുതാക്കിയെങ്കിലും ഓറഞ്ച് വിളഞ്ഞില്ല. നിരാശ തോന്നിയപ്പോൾ മരം മുറിച്ച് കളയുകയല്ലാതെ വഴിയില്ലെന്നു തീരുമാനിക്കുകയായിരുന്നു.

തങ്ങളെ വളർത്തി വലുതാക്കിയവരുടെ സങ്കടം മനസിലാക്കിയിട്ടോ എന്തോ ഓറഞ്ച് മരം പൂത്തു. ഒന്നാന്തരം വിളവും നൽകി. ഫാമിൽ ഓറഞ്ച് കാണാനും വാങ്ങാനും നാട്ടുകാരും എത്തുന്നുണ്ട്. ജനുവരിയിൽ മരം വീണ്ടും പൂക്കുമെന്ന പ്രതീക്ഷയിലാണ് ബാബുരാജും ഭാര്യയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News