പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി; പഴയ മോഡലുകള്‍ വില്‍ക്കുന്നതിന് യുഎസ് കോടതി വിലക്കേര്‍പ്പെടുത്തി

വാഷിംഗ്ടണ്‍: ആപ്പിളും സാംസംഗുമായി ഏതാനും കാലമായി നടക്കുന്ന പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി. സാംസംഗിന്റെ പഴയ ചില മോഡല്‍ ഫോണ്‍ അമേരിക്കയില്‍ വില്‍ക്കുന്നതിന് യുഎസ് പേറ്റന്റ് കോടതി വിലക്കേര്‍പ്പെടുത്തി. ഫോണിന്റെ സാങ്കേതികവിദ്യ ആപ്പിളില്‍ നിന്നും കോപ്പി അടിച്ചതാണെന്ന വാദത്തെ തുടര്‍ന്നാണ് ചില മോഡലുകളുടെ വില്‍പന നിര്‍ത്തി വയ്ക്കാന്‍ സാംസംഗിന് കോടതി നിര്‍ദേശം നല്‍കിയത്. യുഎസ് ഫെഡറല്‍ സര്‍ക്യൂട്ട് കോടതി കഴിഞ്ഞ ദിവസമാണ് വില്‍പന നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, സാംസംഗിനെ ഇത് കാര്യമായ രീതിയില്‍ ബാധിക്കാന്‍ സാധ്യതയില്ല. കാരണം, വളരെ കുറച്ച് ഫോണുകളില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ സാംസംഗ് ഉപയോഗിക്കുന്നത്.

കോടതി ഇന്‍ജംഗ്ഷന്‍ ഏറ്റവുമധികം ബാധിക്കുക സാംസംഗിന്റെ ഗാലക്‌സി എസ് ത്രീ മോഡലുകളെയാണ്. 2012-ലാണ് ഗാലക്‌സി എസ് ത്രീ സാംസംഗ് പുറത്തിറക്കിയത്. എന്നാല്‍, ഇതിനുശേഷം പുറത്തിറക്കിയ എസ് 6നെ കോടതി ഉത്തരവ് ബാധിക്കില്ല. ഉത്തരവ് വന്നതോടെ ഈ ഫോണുകളിലെ എല്ലാം ഫീച്ചേഴ്‌സ് സാംസംഗ് പുനഃപരിശോധിക്കാന്‍ സാധ്യതയുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ പുനഃപരിശോധിക്കാമെന്ന് സാംസംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ആപ്പിള്‍ ഐ ഫോണുകളിലും സാംസംഗ് ഫോണുകളിലും സാധാരണയായി ഉപയോഗിക്കുന്ന ചില ഫീച്ചേഴ്‌സിന്റെ പേറ്റന്റ് സംബന്ധിച്ച് ഇരുകമ്പനികളും തമ്മില്‍ യുഎസ് കോടതിയില്‍ ഏതാനും വര്‍ഷങ്ങളായി നിയമയുദ്ധം നടന്നു കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here