മാർപാപ്പ ക്യൂബയിലെത്തി; പ്രാർഥനകൾ ചൊല്ലിയും മെഴുകുതിരി കത്തിച്ചും മാർപാപ്പയ്ക്ക് ക്യൂബക്കാരുടെ സ്വീകരണം

നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ക്യൂബയിലെത്തി. ക്യൂബ സന്ദർശിക്കുന്ന മൂന്നാമത്തെ പോപ്പാണ് ഫ്രാൻസിസ് മാർപാപ്പ. ക്യൂബൻ ഭരണകൂടത്തിന്റെയും മെത്രാൻ സമിതിയുടെയും ക്ഷണത്തെ തുടർന്നാണ് സന്ദർശനം.

‘ദയയുടെ ധർമ്മദൂതന് ക്യൂബയിലേക്ക് സ്വാഗതം’ എന്നെഴുതിയ ബാനറുമായിട്ടാണ് ക്യൂബൻ സ്വദേശികൾ പോപ്പിനെ സ്വീകരിച്ചത്. തെരുവുകളിൽ പ്രാർഥനകൾ ചൊല്ലിയും മെഴുകുതിരി കത്തിച്ചും മാർപാപ്പയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നേരത്തേതന്നെ തുടങ്ങിയിരുന്നു. പോപ്പിന്റെ സന്ദർശനത്തിനു മുന്നോടിയായി 3,522 സാധാരണ തടവുകാരെ ക്യൂബ വിട്ടയച്ചിരുന്നു.

ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമനും ശേഷം ക്യൂബയിലെത്തുന്ന മൂന്നാമത്തെ പോപ്പാണ് ഫ്രാൻസിസ് മാർപാപ്പ. പോപ്പിന്റെ സന്ദർശനം ക്യൂബയുമായുള്ള കത്തോലിക്കാ സഭയുടെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് പോപ്പ് ക്യൂബയിലെത്തിയത്. ക്യൂബയിൽ നിന്നും വാഷിങ്ടണിലെത്തുന്ന പോപ്പ് ന്യൂയോർക്ക്, ഫിലാഡെൽഫിയ എന്നിവിടങ്ങളിലും സന്ദർശനം നടത്തും. തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News