സൗദിയില്‍ ഹൂതി വിമതരുടെ ഷെല്ലാക്രമണം; കൊല്ലം അഞ്ചല്‍ സ്വദേശി കൊല്ലപ്പെട്ടു

സൗദി അറേബ്യ:സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സൗദിയിലെ ജിസാനിലുണ്ടായ ആക്രമണത്തിലാണ് മരണം. ഹൂതി വിമതരാണ് ജിസാനില്‍ ഷെല്ലാക്രമണം നടത്തിയത്. 2 ദിവസത്തിനിടെ ജിസാനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാലിയാണ് വിഷ്ണു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here