‘എന്റെ അമ്മയെ അവർ കൊന്നതാണ്’ നീതി ആവശ്യപ്പെട്ട് ഒരു മകളുടെ ഫേസ്ബുക്ക് പോസ്റ്റ്

ദില്ലി: സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് തന്റെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് കൊണ്ടുള്ള ഒരു പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇഷിത അറോറ എന്ന വിദ്യാർത്ഥിനിയുടെ പോസ്റ്റാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ആംബുലൻസിൽ മാതാവിന്റെ മൃതദേഹത്തിനൊപ്പം ഇരിക്കുന്ന ചിത്രമടക്കമാണ് ഇഷിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘മാതാവ് ഡോ. സുനിത വെള്ളിയാഴ്ച രാത്രി മരിച്ചത്. അഞ്ച് സർക്കാർ ജീവനക്കാരും പാനിപ്പത്തിലെ ഡോക്ടർമാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തിയതാണ്. അവർ അമ്മയെ മർദ്ദിക്കുന്നതിന്റെ ക്യാമറ ദൃശ്യങ്ങളും ദൃക്‌സാക്ഷികളും ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.’ ഇഷിത പറയുന്നു. കേസ് ഉന്നത പൊലീസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യണമെന്നും ഇഷിത ആവശ്യപ്പെടുന്നു. ശനിയാഴ്ചയിട്ട പോസ്റ്റ് ഒന്നേ മുക്കാൽ ലക്ഷത്തോളമാളുകളാണ് ഇതുവരെ ഷെയർ ചെയ്തത്.

MY MOTHER WAS KILLEDDr. Sunita Arora, my revered mother and a Doctor since last 30+ years in Samalkha (Panipat,…

Posted by Ishita Arora on Saturday, September 19, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News