ജനപ്രിയ സിനിമകളെല്ലാം കെട്ടുകഥ; അനുകരിക്കേണ്ടത് മഹത്ത് ജീവിതങ്ങളെ; നിലപാട് വ്യക്തമാക്കി മോഹൻലാൽ

ജനപ്രിയ സിനിമകളെല്ലാം കെട്ടുകഥയാണെന്നും ജീവിതത്തിൽ മഹത്തായ വ്യക്തികളെയാണ് അനുകരിക്കേണ്ടതെന്നും നടൻ മോഹൻലാൽ. ഔദ്യോഗിക ബ്ലോഗിലൂടെയാണ് മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കിയത്. തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള വിഷയമായതിനാൽ ഏറെ ആലോചിച്ചതിന് ശേഷമാണ് കുറിപ്പ് എഴുതുന്നത് എന്ന മുഖവുരയോടെയാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമായത്.

‘ആരാധിച്ച് അന്ധമായി അനുകരിക്കുന്നവരും അവരെ ശകാരിക്കുന്നവരും ആദ്യമായി മനസ്സിലാക്കേണ്ടത് ജനപ്രിയ സിനിമകളെല്ലാം കെട്ടുകഥകളാണ് എന്നതാണ്. കാഴ്ചക്കാർക്ക് വേണ്ടി ഉണ്ടാകുന്ന കഥകൾ. വരെ രസിപ്പിക്കുക,പിടിച്ചിരുത്തുക എന്നിവയൊക്കെയാണ് അവയുടെ ലക്ഷ്യം. അതിന് കഥയിൽ മുറിയാത്ത രസചരട് വേണം. ഉദ്യോഗനിമിഷങ്ങൾ വേണം. ദുഷ്ടശക്തികൾക്ക് മേലെ നല്ല ശക്തിയുടെ അത്യന്തിക വിജയം വേണം. നല്ല ദൃശ്യങ്ങളും ഗാനങ്ങളും വേണം. ഇങ്ങനെയുള്ള ഒരു കൂട്ടാണ് എല്ലാ കാലവും ജനപ്രിയസിനിമകളിൽ ഉപയോഗിച്ചിരുന്നത്. നായകനും വില്ലനും ഇത്തരം കഥകളിലെ നിത്യസാന്നിധ്യങ്ങളാണ്. വില്ലൻ തോൽക്കുകയും നായകൻ ജയിക്കുകയും വേണം. ‘- മോഹൻലാൽ പറയുന്നു.

ഒരു നടനും താൻ സിനിമയിൽ ചെയ്ത കാര്യങ്ങളെല്ലാം യഥാർത്ഥ ജീവിതത്തിൽ ജനങ്ങൾ ചെയ്യണം എന്ന് സ്വപ്‌നം കാണുന്നവരല്ലെന്നാണ് വിശ്വസിക്കുന്നത്. കലാകാരനായി ആസ്വാദകരാൽ ഇഷ്ടപ്പെടാനും അംഗീകരിക്കപ്പെടാനുമാണ് വലിയ അഭിനേതാക്കളെല്ലാം ആഗ്രഹിക്കുന്നത്. മനുഷ്യരായി പരിഗണിക്കപ്പെടുകയാണ് ഏറ്റവും സുഖമുള്ള കാര്യം. കലാകാരൻമാരെയും അവരുടെ നല്ല കഥാപാത്രങ്ങളെയും ആദരിക്കാം. എന്നാൽ മഹത വ്യക്തികളെയാണ് ജീവിതത്തിൽ അനുകരിക്കേണ്ടതെന്നും മോഹൻലാൽ പറയുന്നു.

കലാസൃഷ്ടിയെ കലാസൃഷ്ടിയായി കാണുക, എല്ലാ കലാകാരൻമാരും അതാണ് ആഗ്രഹിക്കുന്നത്. ആസ്വാദകർക്കും ആരാധകർക്കും കലാകാരൻമാരോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി കലയെ ആദരിക്കുക എന്നതാണെന്നും അന്ധമായി അനുകരിക്കുക എന്നതല്ലെന്നും ലാൽ പറഞ്ഞു.

ബ്ലോഗിന്റെ പൂർണ്ണരൂപം താഴെ വായിക്കാം..

page-1

page-2

page-3

page-4

page-5

page-6

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here