ഓഹരിവിപണിയില്‍ തകര്‍ച്ച; സെന്‍സെക്‌സ് 26000ത്തിനു താഴെ; നിഫ്റ്റിയിലും തകര്‍ച്ച

മുംബൈ: ഓഹരിവിപണിയില്‍ തകര്‍ച്ച. സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞ് ഇരുപത്താറായിരത്തിന് താഴെയെത്തി. 25744 ലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 170 പോയിന്റ് ഇടിഞ്ഞ് ദേശീയ സൂചികയായ നിഫ്റ്റ് എണ്ണായിരത്തിനു താഴെയുമെത്തി.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക യോഗത്തിനു മുമ്പായി വാങ്ങിക്കൂട്ടിയ ഓഹരികള്‍ വലിയതോതില്‍ വിറ്റഴിച്ചതുമൂലമാണ് വിപണിയില്‍ തകര്‍ച്ചയുണ്ടായത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ അറുനൂറു പോയിന്റിലേറെ തകര്‍ച്ചയുണ്ടായെങ്കിലും വ്യാപാരാന്ത്യമായപ്പോഴേക്കും നേരിയ മെച്ചമുണ്ടാവുകയായിരുന്നു.

ഹിന്‍ഡാല്‍കോയുടെ ഓഹരിമൂല്യത്തില്‍ 5.6 ശതമാനത്തിന്റെയും വേദാന്തയുടെ ഓഹരിമൂല്യത്തില്‍ 5.3 ശതമാനത്തിന്റെയും ഇടിവുണ്ടായി. എന്‍ടിപിസി, കോള്‍ ഇന്ത്യ, ടാറ്റ ഇന്ത്യ മോട്ടോഴ്‌സ് എന്നിവയും തകര്‍ച്ച നേരിട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News