‘അവന്തിക’യെ ആരും മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് തമന്ന; വിമർശിക്കുന്നവരുടെ മനസിനാണ് പ്രശ്‌നം

Tamanna

ബാഹുബലിയിലെ ‘പച്ചപൂവ്’ എന്ന ഗാനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തമന്ന രംഗത്ത്. ഗാനത്തിനിടയിലെ പ്രഭാസിന്റെയും തമന്നയുടെയും ചില രംഗങ്ങൾ സ്ത്രീയെ മാനഭംഗം ചെയ്യുന്നതിന് തുല്യമായിരുന്നെന്നായിരുന്നു വിമർശനം. ഇതിനെതിരെയാണ് തമന്ന പ്രതികരിച്ചത്.

‘എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അതുകൊണ്ടുതന്നെ നിരൂപകരുടെ അഭിപ്രായത്തെ കണ്ടില്ലെന്ന് നടിക്കുന്നില്ല. എന്നാൽ, സിനിമ ഒരു എന്റർടെയ്‌മെന്റ് മാത്രമാണ്. ബാഹുബലിയിൽ സ്ത്രീകളെ അതിമനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലെ ചെറിയൊരു സന്ദർഭം ഇത്തരത്തിൽ പരിശോധിക്കേണ്ടതില്ല. സിനിമയെ ചൂഴ്ന്ന് പരിശോധിക്കേണ്ട ആവശ്യമില്ല. ആ ഗാനരംഗങ്ങളിൽ തെറ്റായിട്ടൊന്നുമില്ല. അങ്ങനെ ചിന്തിക്കുന്നവരുടെ മനസിനാണ് കുഴപ്പം.’ തമന്ന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News