മറാഠി ചിത്രം കോര്‍ട്ടിന് ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന്‍; വിദേശഭാഷാ ചിത്രങ്ങളുടെ ഇനത്തില്‍ മത്സരിക്കും

ദില്ലി: ദേശീയ പുരസ്‌കാരം നേടിയ മറാഠി ചിത്രമായ കോര്‍ട്ടിന് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ നോമിനേഷന്‍. അമോല്‍ പലേക്കര്‍ അധ്യക്ഷനായ പതിനേഴംഗ ജൂറിയാണ് കോര്‍ട്ടിനെ ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായി തെരഞ്ഞെടുത്തത്. മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ ഇനത്തില്‍ കോര്‍ട്ട് മത്സരിക്കും. ചൈതന്യേ തംനേയാണ് കോര്‍ട്ടിന്റെ സംവിധായകന്‍.

തംഹാനേയുടെ ആദ്യ സംവിധാനചിത്രമാണ് കോര്‍ട്ട്. മുതിര്‍ന്ന മറാത്തി സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമാരായ ഗീതാഞ്ജലി കുല്‍ക്കര്‍ണി, വിവേക് ഗോംബര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മേരിക്കോമിന് ഓസ്‌കര്‍ നോമിനേഷന്‍ നല്‍കുമെന്നു സൂചനയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News