പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയ കന്യക ടാക്കീസ് ഓൺലൈനിൽ റിലീസ് ചെയ്തു

രാജ്യാന്തര ചലച്ചിത്രമേളകളിൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ കന്യകാ ടാക്കീസ് ഓൺലൈനിൽ റിലീസ് ചെയ്തു. ലെന, മുരളീ ഗോപി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രം സംവിധാനം ചെയ്തത് കെആർ മനോജാണ്. www. reelmonk.com എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്തത്.

ഒരു സിനിമാ ടാക്കീസിന്റെ പാശ്ചാത്തലത്തിൽ സമകാലീന കേരളാവസ്ഥയെ ആണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. കുയ്യാലി എന്ന ഗ്രാമത്തിൽ കന്യക ടാക്കീസ് നിലനിന്ന സ്ഥലം പള്ളിക്ക് കൈമാറുന്നതോടെ വഴിമുട്ടി പോകുന്ന ടാക്കീസിന്റെ ഉടമയുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മികച്ച നവാഗത സംവിധായകൻ, മികച്ച സഹനടി, മികച്ച ശബ്ദമിശ്രണം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ കന്യകാ ടാക്കീസ് ഗോവ ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായും പ്രദർശിപ്പിച്ചിരുന്നു.

യുവ കഥാകൃത്ത് പിവി ഷാജികുമാറിന്റേതാണ് കഥ. ഓൺലൈനിലൂടെ ചിത്രം റിലീസ് ചെയ്യാനായത് വലിയ നേട്ടമാണെന്ന് കെആർ മനോജ് പറഞ്ഞു. മുംബൈ മുതൽ ഹോങ്കോങ് വരെ ഇരുപതിലധികം മേളകൾ, നൂറിലധികം പ്രത്യേക പ്രദർശനങ്ങൾ, തീയറ്റർ റിലീസ് എന്നിവയൊക്കെ കഴിഞ്ഞിട്ടും എത്തിച്ചേരേണ്ട ഒരുപാടു പേരിലേക്ക് ഇനിയും ചിത്രം എത്തിയിട്ടില്ലെന്നും നിലനിൽക്കുന്ന വിതരണ വ്യവസ്ഥ കന്യക ടാക്കീസിന് അതിന്റെ കാഴ്ചക്കാരിലേക്ക് എത്താൻ അപര്യാപ്തമാണെും അങ്ങനെയൊരു സാഹചര്യത്തിലാണ് റീൽമങ്ക് ഒരുക്കുന്ന ഇടം പ്രധാനമാകുന്നതെന്നും കെആർ മനോജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News