ഷൂവിന് നാറ്റം; ഇന്ത്യക്കാരനെ ഫിലിപ്പീന്‍സുകാരനായ ഫ്‌ളാറ്റ്‌മേറ്റ് കുത്തിപ്പരിക്കേല്‍പിച്ചു

മിലാന്‍(ഇറ്റലി): ഷൂവില്‍നിന്നു ദുര്‍ഗന്ധം വരുന്നെന്ന പേരില്‍ ഇന്ത്യക്കാനെ ഫിലിപ്പീന്‍സുകാരനായ ഫഌറ്റ്‌മേറ്റ് കുത്തിപ്പരിക്കേല്‍പിച്ചു. ഇറ്റലിയിലെ മിലാനിലാണ് സംഭവം. പത്തൊമ്പതുവയസുകാരനായ തൊഴില്‍രഹിതനാണ് നാല്‍പത്തേഴുവയസുകാരനായ ഇന്ത്യക്കാരനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ നില ഗുരുതരമാണ്. നാലു തവണ ഹൃദയാഘാതം ഉണ്ടായതായും ആഴത്തിലാണ് കുത്തേറ്റിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കൈയിലും നെഞ്ചിലുമാണു കുത്തേറ്റത്. കുത്തേറ്റ ഇന്ത്യക്കാരന്റെ ഷൂവില്‍നിന്നു മുറിയില്‍ ദുര്‍ഗന്ധം പരക്കുന്നു എന്നു പറഞ്ഞുതുടങ്ങിയ തര്‍ക്കത്തിന് ഒടുവിലാണ് കുത്തേറ്റത്. സംഭവമറിഞ്ഞു പൊലീസ് എത്തുമ്പോള്‍ രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റിക്കൊണ്ടു നില്‍ക്കുകയായിരുന്നു ഫിലിപ്പിനോ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News