പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് ‘മജ്‌നു’; മലരായി ശ്രുതി ഹാസൻ

മലയാളത്തിൽ തരംഗമായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിൽ നായികമാരായി അനുപമ പരമേശ്വരനും ശ്രുതി ഹാസനും. മജ്‌നു എന്ന പേരിട്ട ചിത്രത്തിൽ സൂപ്പർസ്റ്റാർ നാഗാർജുനയുടെ മകൻ നാഗചൈതന്യയാണ് ജോർജിന്റെ വേഷം ചെയ്യുന്നത്.

മേരി എന്ന കഥാപാത്രത്തിന്റെ വേഷത്തിൽ തന്നെയാണ് അനുപമ ചിത്രത്തിൽ എത്തുക. മലരിന്റെ വേഷത്തിൽ ശ്രുതി ഹാസൻ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. സെലിനായി തെലുങ്കു താരം അമൃതാ ദാസ്ദുറും വേഷമിടും. ശ്രുതി ഹാസന്റെ വേഷം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സാധ്യത കൂടുതലും ശ്രുതി തന്നെയാണെന്നാണ് അണിയപ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.

ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറിൽ എസ് രാധകൃഷ്ണയാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം അവസാനത്തോടെയോ 2016 ആദ്യമേ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

തെലുങ്ക് സൂപ്പർ താരമായ രവിതേജയുടെ നായികയായും അനുപമ മറ്റൊരു ചിത്രത്തിൽ എത്തുന്നുണ്ട്. പ്രശസ്ത സംവിധായകൻ വേണു ശ്രീറാം സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിജയിയുടെ പുതിയ ചിത്രമായ പുലിയാണ് ശ്രുതിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. തല അജിത്ത് നായകനാകുന്ന വരത്തിലും ശ്രുതി തന്നെയാണ് നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News