സഞ്ജയ്ദത്തിന് മാപ്പില്ല; ജയില്‍ ശിക്ഷ കുറയ്ക്കണമെന്ന അപേക്ഷ മഹാരാഷ്ട്ര ഗവര്‍ണര്‍ തള്ളി

മുംബൈ: മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് നടന്‍ സഞ്ജയ്ദത്തിന് മാപ്പു നല്‍കാനാവില്ലെന്ന് ഗവര്‍ണര്‍. സഞ്ജയ്ദത്തിന്റെ ജയില്‍ ശിക്ഷ ഇളവു ചെയ്യണമെന്ന മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ അപേക്ഷ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തള്ളി. സഞ്ജയ്ദത്തിനെതിരായ കുറ്റം സുപ്രീം കോടതി ശരിവച്ചിട്ടുള്ളതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

1993ല്‍ മുംബൈയില്‍ 257 പേരുടെ മരണത്തില്‍ കലാശിച്ച സ്‌ഫോടനപരമ്പരയിലാണ് സഞ്ജയ് ദത്ത് ശിക്ഷ അനുഭവിക്കുന്നത്. ഏറെക്കാലം നീണ്ട വിചാരണ, കോടതി നടപടികള്‍ക്കൊടുവില്‍ ദത്തിനെ കോടതി ആറുവര്‍ഷത്തേക്കു തടവിനു ശിക്ഷിച്ചിരുന്നൂ. 2016 ഫെബ്രുവരി വരെയാണ് ശിക്ഷ.

മകളുടെ മൂക്കിന് ശസ്ത്രക്രിയ നടക്കുന്നതിനാല്‍ ദത്ത് ഇപ്പോള്‍ പരോളിലാണ്. 2013-ല്‍ ജാമ്യത്തിന് ശേഷം ദത്ത് ജയിലിലേക്കു തിരിച്ചുപോയ ശേഷവും പലപ്പോഴും വിഐപി പരിഗണന നല്‍കി പരോള്‍ അനുവദിച്ചത് വ്യാപകമായ പരാതിക്കിടയാക്കിയിരുന്നു. ഇതുവരെ 118 ദിവസം ദത്ത് ജയിലിനു പുറത്താണ് കഴിഞ്ഞത്.

Facebook Comments


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here