ക്വിഡ് എത്തി; വില 2.56 ലക്ഷം; അത്യുഗ്രന്‍ ഡിസൈനില്‍ കിടിലന്‍ ചെറുകാര്‍; ഇയോണും ഓള്‍ട്ടോയുമായി മത്സരം കടുക്കും

ദില്ലി: റെനോള്‍ട്ടിന്റെ അത്യുഗ്രന്‍ ഡിസൈനില്‍ കുട്ടിക്കാറെത്തി. ചെറുകാര്‍ കാത്തിരുന്ന ക്വിഡ് 2.56 ലക്ഷം രൂപയ്ക്കാണ് നിരത്തിലെത്തിയത്. 3.53 ലക്ഷം രൂപയാണ് ഫുള്‍ ഓപ്ഷനു വില. ഹുണ്ടായ് ഇയോണും മാരുതി ഓള്‍ട്ടോയുമായിരിക്കും ക്വിഡിന്റെ വിപണിയിലെ എതിരാളികള്‍. 28 ലിറ്ററാണ് ടാങ്കിന്റെ ശേഷി.

പവര്‍ സ്റ്റിയറിംഗ്, എസി, മുന്നില്‍ പവര്‍ വിന്‍ഡോ, ഫോഗ് ലൈറ്റ്, കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്കിംഗ്, ബ്ലൂടൂത്തില്‍ ഘടിപ്പിച്ച 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ മീഡിയാ നാവിഗേഷന്‍ സംവിധാനം, യുഎസ്ബി എന്നിവയാണ് ഫുള്‍ ഓപ്ഷന്റെ സവിശേഷതകള്‍. ഡ്രൈവര്‍ എയര്‍ബാഗ് ഓപ്ഷണലാണ്.

അഞ്ചു നിറങ്ങളില്‍ ക്വിഡ് ലഭ്യമാകും. ഓഗസ്റ്റിലാണ് കാറിന്റെ ബുക്കിംഗ് ആരംഭിച്ചത്. 799 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കാറിലുള്ളത്. 25.17 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാറിന് വാഗ്ദാനം ചെയ്യുന്നത്. ചെന്നൈയിലെ റെനോള്‍ട്ട്-നിസാന്‍ പ്ലാന്റിലാണ് ക്വിഡ് വികസിപ്പിച്ചത്. 98 ശതമാനവും തദ്ദേശിയമാണ് നിര്‍മാണം. വിവിധ മോഡലുകളുടെ വില ചുവടെ
Renault Kwid Std – Rs 2,56,968
Renault Kwid RxE – Rs 2,88,960
Renault Kwid RxE – Rs 2,94,960
Renault Kwid RxL – Rs 3,11,664
Renault Kwid RxT – Rs 3,44,131
Renault Kwid RxT – Rs 3,53,131

kwidFull

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News