‘അവർ എന്റെ കുടുംബത്തെ നാടുകടത്തും’ കുടിയേറ്റക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പക്ക് അഞ്ചുവയസുകാരിയുടെ കത്ത്

ന്യൂയോർക്ക്: യു.എസിലെ കുടിയേറ്റക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അഞ്ചുവയസുകാരിയുടെ കത്ത്. അമേരിക്കൻ സന്ദർശനത്തിനിടെയാണ് കനത്ത സുരക്ഷകൾ മറികടന്നെത്തിയ പെൺകുട്ടി മാർപാപ്പക്ക് കത്ത് കൈമാറിയത്. ‘അവർ എന്റെ കുടുംബത്തെ നാടുകടത്തുമെന്ന് ഞാൻ ഭയപ്പെടുന്നു’ എന്ന് ആരംഭിക്കുന്ന കത്ത് സോഫി ക്രൂസ് എന്ന അഞ്ചുവയസുകാരിയാണ് സഭാ തലവന് കൈമാറിയത്.

വാഷിങ്ടൺ ഡിസിയിലെ പേപ്പൽ പരേഡിനിടെയായിരുന്നു സംഭവങ്ങൾ. നിയമവിരുദ്ധകുടിയേറ്റക്കാരായ തന്റെ രക്ഷിതാക്കളെ അമേരിക്കയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു സോഫി മാർപാപ്പയെ സമീപിച്ചത്. മാർപാപ്പയുടെ ചിത്രം പതിപ്പിച്ച മഞ്ഞ ടീ ഷർട്ട് ഉയർത്തിപിടിച്ച് ശ്രദ്ധ പിടിച്ചു പറ്റാൻ നോക്കിയെങ്കിലും
നടന്നില്ല. തുടർന്ന് ബാരിക്കേഡിന് മുകളിലൂടെ പിതാവ് റൗൾക്രൂസാണ് സോഫിയയെ എടുത്തിറക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിനു മുൻപ് കുട്ടി മാർപാപ്പയുടെ വാഹനത്തിന് സമീപത്തെത്തി. കുട്ടിയെ കണ്ടതോടെ അവളെ തടയരുതെന്ന് സുരക്ഷാ ജീവനക്കരോട് അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് സോഫിയയെ എടുത്ത് അവളുടെ കവിളിൽ ചുംബിക്കുകയും ചെയ്തു. അതു കഴിഞ്ഞും അവിടെ തന്നെ നിന്ന സോഫിയെ മാർപാപ്പ വീണ്ടും ശ്രദ്ധിച്ചപ്പോൾ അവൾ തന്റെ മഞ്ഞ കുപ്പായവും, കത്തും കൈമാറുകയായിരുന്നു.

പത്തുവർഷം മുൻപാണ് സോഫിയുടെ കുടുംബം യുഎസിലെത്തിയത്. സോഫിക്ക് അമേരിക്കൻ പൗരത്വമുണ്ടെങ്കിലും പൗരത്വമില്ലാതെ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നു മാതാപിതാക്കളെ ഏതുനിമിഷവും പുറത്താക്കുമെന്ന ഭയമുണ്ട് സോഫിക്കുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മാർപാപ്പക്ക് കഴിയുമെന്ന വിശ്വാസിത്തിലാണ് അവൾ കത്ത് കൈമാറിയതെന്ന് കുട്ടിയുടെ ബന്ധക്കൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News