അഭയാർഥികളോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കണം; യൂറോപ്പിനോട് മാർപാപ്പ

വാഷിംഗ്ടൺ: അഭയാർഥികളോടുള്ള ശത്രുതാ മനോഭാവം യൂറോപ്യൻ രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. അഭയാർഥികളെ സ്വീകരിക്കാൻ രാജ്യങ്ങൾ തയ്യാറാകണമെന്ന് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് കൊണ്ട് മാർപാപ്പ വ്യക്തമാക്കി.

അഭയാർഥികളുടെ കാര്യത്തിൽ ലോകം വലിയൊരു പ്രതിസന്ധിയാണ് നേരിടുന്നത്. സിറിയയിൽ നിന്നും ഇറാഖിൽ നിന്നും എത്തുന്ന അഭയാർഥികളുടെ എണ്ണം നോക്കാതെ അവരെ ഇരു കൈയും നീട്ടി സ്വീകരിക്കണം. അഭയാർഥികളോടു മാനുഷിക പരിഗണന പുലർത്തണമെന്നും ശത്രുതാമനോഭാവം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭയാർഥി വിഷയത്തിൽ അമേരിക്ക തെറ്റുകൾ ആവർത്തിക്കരുതെന്നും നേതാക്കൾ നീതിപൂർവമായ ഇടപെടൽ നടത്തണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.

മനുഷ്യ ജീവൻ വിലപ്പെട്ടതാണെന്നും അതുകൊണ്ട് വധശിക്ഷ നിർത്തലാക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. മതമൗലിക വാദത്തിനെതിരെ രാഷ്ട്രങ്ങൾ ജാഗ്രത പുലർത്തണമെന്നും മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മാർപാപ്പ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിനെ അഭിസംബോധന ചെയ്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here