നിങ്ങളൊരു തമാശക്കാരനാണോ…? തമാശക്കാരായ പുരുഷന്‍മാരെ സ്ത്രീകള്‍ക്കു പ്രിയമേറാന്‍ കാരണങ്ങളേറെ

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഇഷ്ടക്കാരില്‍ വലിയൊരു വിഭാഗമാണ് തമാശക്കാരായ പുരുഷന്‍മാര്‍. വളരെ സാന്ദര്‍ഭികമായി തമാശ പറയുന്നവരെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണങ്ങളേറെയാണെന്നാണ് ജീവിതശൈലി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

തമാശക്കാരനായ ഒരു പുരുഷന്‍ ഒരിക്കലും ബോറടിപ്പിക്കില്ലെന്നാണ് സ്ത്രീകളുടെ പക്ഷം. സ്ഥലകാലം അനുസരിച്ചു പെട്ടെന്നു പറയുന്ന തമാശകള്‍ ആസ്വദിക്കാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്തരത്തില്‍ രസകരമായി തമാശ പറയുന്നവര്‍ വിവിധ വിഷയങ്ങളില്‍ അറിവുള്ളവരായിരിക്കുമെന്നാണ് അനുഭവമെന്നും സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. പല കാര്യങ്ങളെയും അനുകരിക്കുന്നവരെയും സ്ത്രീകള്‍ക്ക് വളരെ പ്രിയമായിരിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

തമാശക്കാരായ പുരുഷന്‍മാര്‍ വളരെ സോഷ്യലായിരിക്കുമെന്നാണ് സ്ത്രീകള്‍ പറയുന്ന മറ്റൊരു കാര്യം. ബുദ്ധിമാനും ഗൗരവക്കാരനുമായ പുരുഷനുമായി ഒരിടത്തു പോകുന്നതിനേക്കാള്‍ ആസ്വാദ്യകരമായിരിക്കുക തമാശക്കാരനോടൊപ്പമായിരിക്കുമെന്നും അപരിചതരായ ആളുകളുമായി എളുപ്പത്തില്‍ ഇടപഴകാന്‍ കഴിയുന്നതും കൂടെയുള്ളവരെയൊക്കെ തമാശപറഞ്ഞ് സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുന്നത് വലിയ കാര്യമായി തങ്ങള്‍ കരുതുന്നുണ്ടെന്നുമാണ് അവരുടെ അഭിപ്രായം.

തമാശക്കാര്‍ ചുറ്റുപാടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവരായിരിക്കും. ചുറ്റുവട്ടത്തുനിന്ന് തമാശയുള്ള എന്തെങ്കിലും ഇത്തരക്കാര്‍ എല്ലായ്‌പോഴും കണ്ടെത്തും. തമാശക്കാരനായ പുരുഷനോടൊപ്പം പുറത്തുപോകുന്നതായിരിക്കും തങ്ങളില്‍ സുരക്ഷിതരാണെന്ന ബോധം ഉണ്ടാക്കുകയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ തമാശക്കാരനായ കൂട്ടുകാരന് നല്ലപേരുണ്ടാകുന്നത് തങ്ങള്‍ക്ക് സന്തോഷം പകരുന്നമെന്നും ചിലര്‍ പറയുന്നു. പാര്‍ട്ടികളിലും മറ്റും തമാശക്കാരനായ കൂട്ടുകാരനുമായി പോകുമ്പോള്‍ കൂടുതല്‍ പൊസിറ്റീവ് എനര്‍ജിയുണ്ടാകുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം ജീവിതത്തില്‍ ആത്മവിശ്വാസമുള്ളവര്‍ക്കാണ് തമാശക്കാരാകാന്‍ കഴിവുള്ളതെന്നാണ് സ്ത്രീകള്‍ പറയുന്നത്. വൈകാരികമായ ആളുകള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും കഴിയില്ലെന്നും തങ്ങളെ ആത്മവിശ്വാസമുള്ളവരാക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. തമാശക്കാരനായ കൂട്ടുകാരനുണ്ടെങ്കില്‍ തങ്ങള്‍ എപ്പോഴും സന്തോഷവതികളായിരിക്കുമെന്നാണ് മറ്റൊരു കൂട്ടം സ്ത്രീകള്‍ അഭിപ്രായപ്പെടുന്നത്. തങ്ങള്‍ സങ്കടവതികളായിരിക്കുമ്പോള്‍ മൂഡ് മാറ്റാന്‍ കഴിയുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News