രക്ഷാസമിതി വിപുലീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി; ലക്ഷ്യം സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അനിവാര്യമെന്നും മോഡി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി വിപുലീകരണം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമകാലിക ലോകസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് രക്ഷാസമിതി പരിഷ്‌കരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രക്ഷാസമിതിയില്‍ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച നേരിട്ട് ആവശ്യമുന്നയിക്കാതെയാണ് നരേന്ദ്രമോഡി സംസാരിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോഡി.

സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മാര്‍ജ്ജനമാണ് ലോകത്തിന് വേണ്ടത്. സുസ്ഥിര – പ്രകൃതി വികസനത്തിന് പരിഗണന നല്‍കണം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്കും ഇന്ത്യയ്ക്കും ഒരേ ലക്ഷ്യമാണ്. ഇതാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നിരവധി വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വകാര്യമേഖലയും പൊതുമേഖലയും അല്ല, വ്യക്തിഗത സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഇത്തരം സംരംഭങ്ങള്‍ ചേര്‍ന്ന് വ്യക്തിഗത മേഖലയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രതികൂല അവസ്ഥയിലും കാര്‍ഷിക മേഖലയില്‍ ഉല്‍പാദന ക്ഷമത കൂട്ടുന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്. ആഗോള വിദ്യാഭ്യാസ സംരംഭത്തിന് ഐക്യരാഷ്ട്രസഭ നേതൃത്വം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സുസ്ഥിരവികസന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News