വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൗദി രാജകുമാരൻ അറസ്റ്റിൽ; മജീദ് അബ്ദുളിനെതിരെ കൂടുതൽ പരാതികൾ

ലോസ് ആഞ്ചലസ്: വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൗദി രാജകുമാരനെ ലോസ് ആഞ്ചലസ് പൊലീസ് അറസ്റ്റ് ചെയ്തു. സൗദി രാജകുമാരൻ മജീദ് അബ്ദുൾ അസീസ് അൽ സൗദി(28)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൗദിയുടെ നിയന്ത്രണത്തിൽ അമേരിക്കയിൽ പ്രവർത്തിക്കുന്ന ബിവർലി ഹിൽസ് എസ്റ്റേറ്റിലാണ് സംഭവം.

എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന യുവതിയെ ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്. രാജകുമാരന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് മുറിവുകളേറ്റ നിലയിൽ എസ്റ്റേറ്റിന് പുറത്തേക്കു കടക്കുവാൻ ശ്രമിക്കുന്നതു കണ്ട അയൽവാസികളാണ് സംഭവം പുറത്തുവിട്ടത്. ഇവർ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നു ലക്ഷം യുഎസ് ഡോളറിന്റെ ജാമ്യത്തിൽ മജീദിനെ വിട്ടയച്ചു. ഒക്‌ടോബർ 19നു മജീദ് അബ്ദുൾ വീണ്ടും കോടതിയിൽ ഹാജരാകണം. ജയിലിലെ ഓൺലൈൻ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇയാൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നും പൊലീസ് അറിയിച്ചു. സൗദി എംബസിയിലേക്കുള്ള ഫോൺ വിളിയ്ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് വാർത്തകൾ പുറത്തുവന്നതോടെ രാജകുമാരനെതിരെ പരാതികളുമായി കൂടുതൽ പേർ എത്തുന്നുണ്ടെന്ന് ലോസ് ആഞ്ചലസ് പൊലീസ് വക്താവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here