സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ആരംഭിക്കും; പാർട്ടി പ്ലീനത്തിന്റെ മുന്നൊരുക്കങ്ങൾ മുഖ്യ അജണ്ട

ദില്ലി: രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ആരംഭിക്കും. ഡിസംബറിൽ കൊൽക്കത്തയിൽ ചേരുന്ന പാർട്ടി പ്ലീനത്തിന്റെ മുന്നൊരുക്കങ്ങളാണ് യോഗത്തിന്റെ മുഖ്യ അജണ്ട. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം വിലയിരുത്തും.

ഡിസംബർ അവസാന വാരം കൊൽക്കത്തയിലാണ് പാർട്ടി സംഘടനാ പ്ലീനം ചേരുന്നത്. പ്ലീനത്തിന്റെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാനാണ് രണ്ട് ദിവസങ്ങളിലായി പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. പ്ലീനത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിന്റെ രൂപരേഖ യോഗം തയ്യാറാക്കും. പോളിറ്റ് ബ്യൂറോ തയ്യാറാക്കുന്ന റിപ്പോർട്ട് അടുത്ത കേന്ദ്ര കമ്മറ്റിയിൽ അവതരിപ്പിക്കും. കേന്ദ്ര കമ്മറ്റി ചർച്ചകൾക്ക് ശേഷമായിരിക്കും കരട് റിപ്പോർട്ടിന് രൂപം നൽകുന്നത്. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചരണം സംബന്ധിച്ച പരിശോധനയാണ് യോഗത്തിന്റെ മറ്റൊരു അജണ്ട. ബീഹാറിൽ ആറ് ഇടത് പാർട്ടികൾ സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News