പ്രതിഷേധം കുറിക്കുകൊണ്ടു; പെണ്ണിനെ കണ്ടാൽ ഇരിപ്പുറക്കാത്ത സ്വാമിയെ ഒഴിവാക്കി; തൃശൂർ കറന്റ്‌സ് ബുക്‌സ് പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചു

തൃശൂർ: വിവാദമായ പുസ്തകപ്രകാശന ചടങ്ങിൽ നിന്ന് സ്വാമി നാരായൺ സന്യാസ സൻസ്ഥാൻ മഠത്തിന്റെ അധികാരിയായ സ്വാമി പ്രമുഖിന്റെ പ്രതിനിധി വിഹാരി ദാസ് സ്വാമിയെ പ്രസാധകർ ഒഴിവാക്കി. പ്രകാശന ചടങ്ങിൽ സ്ത്രീകൾക്കൊപ്പം വേദി പങ്കിടില്ലെന്ന ദാസ് സ്വാമിയുടെ നിലപാട് വിവാദമായിരുന്നു. സ്വാമിയുടെ നിലപാടുകൾ കാരണം സാഹിത്യ അക്കാദമി ഹാളിൽ ഇന്ന് നടക്കുന്ന ‘കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ നിന്ന് ശ്രീദേവി എസ് കർത്തയെ വിലക്കിയിരുന്നു. പ്രതിഷേധങ്ങൾ ശക്തമായതോടെ വിഹാരി ദാസ് ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് തൃശൂർ കറന്റ് ബുക്‌സ് അറിയിച്ചു.

അതേസമയം, വിവിധ വനിതാ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ചടങ്ങ് സംഘാടകർ ഉപേക്ഷിച്ചു. പുസ്തകത്തിന്റെ സഹരചിതാവ് അരുൺ തിവാരിയും വേദി വിട്ടു. തന്നെ അപമാനിച്ച ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീദേവിയും ഉറച്ചു നിൽക്കുകയാണ്.

മുൻരാഷ്ട്രപതി ഡോ. എപിജെ അബ്ദുൽകലാമും അരുൺ തിവാരിയും ചേർന്ന് എഴുതിയ ‘Transcendence My Spiritual Experience with Pramukh Swamiji’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് കാലാതീതം. ഇത് പരിഭാഷപ്പെടുത്തിയത് ശ്രീദേവിയായിരുന്നു. എംടി വാസുദേവൻനായരാണ് പ്രകാശനം നിർവഹിക്കുന്നത്.

ശ്രീദേവിക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ശ്രീദേവി എസ് കർത്ത പറയുന്നത് ശരിയാണെങ്കിൽ അത്തരം സ്ത്രീവിരുദ്ധ സ്വാമിമാർ ഇത്തരം പരിപാടികളിൽ വരാതിരിക്കുന്നതാണ് നല്ലതെന്നും നവോത്ഥാന കേരളത്തിൽ സ്ത്രീവിരുദ്ധ സ്വാമിമാർക്ക് ഇടമില്ലെന്നും ഡിവൈഎഫ്‌ഐ അറിയിച്ചിരുന്നു. ചടങ്ങിൽ നിന്ന് എംടി പിൻമാറണമെന്നാണ് സോഷ്യൽമീഡിയ ആവശ്യപ്പെട്ടിരുന്നു.

ചടങ്ങുമായി ബന്ധപ്പെട്ടവർ തന്നെ ക്ഷണിച്ചിട്ട് പിന്നീട് ഒഴിവാക്കുകയായിരുന്നുവെന്ന് ശ്രീദേവി പീപ്പിൾ ടിവിയോ പറഞ്ഞു. അസംബന്ധമായ നടപടിയാണിത്. എഴുത്തിന്റെ മേഖലയിൽ ഇല്ലാത്ത മതസ്ഥാപനത്തിന്റെ പേരിലാണ് തന്നെ ഒഴിവാക്കിയതെന്നും അവർ പറഞ്ഞു.

സ്ത്രീ സമൂഹത്തെ പൊതുവിലും എഴുത്തുകാരികളെ വിശേഷിച്ചും അപമാനിക്കുന്ന നടപടിയിൽ നിന്ന് കറന്റ് ബുക്‌സ് പിന്മാറണമെന്നും പുസ്തക പ്രകാശനച്ചടങ്ങ് ഇത്തരത്തിൽ നടത്താൻ അനുവദിക്കില്ലെന്നും വനിതാ സാഹിതി പ്രതികരിച്ചിരുന്നു. ശ്രീദേവിയെ അപമാനിച്ച സംഭവത്തിൽ തൃശൂർ കറന്റ് ബുക്‌സ് മാപ്പ് പറയണമെന്ന് ടിഎൻ സീമ ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യ കേരളം ഇതിനെതിരെ പ്രതികരിക്കണം. നിലപാട് സ്ത്രീവിരുദ്ധമാണെന്നും സീമ പറഞ്ഞു.

നാളെ എന്റെ പുസ്തക പ്രകാശനം.വേദിയിൽ കയറാൻ എനിക്ക് വിലക്ക്. വിശിഷ്ട അതിഥി യായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്…

Posted by Sreedevi S Kartha on Friday, September 25, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News