ശ്രീദേവിക്കു വിഷമമുണ്ടായതില്‍ ഖേദിക്കുന്നുവെന്ന് തൃശൂര്‍ കറന്റ് ബുക്‌സ്; വിവര്‍ത്തകയെ ഉള്‍പ്പെടുത്തി സമാന്തരമായി പ്രകാശനം നടത്തണമായിരുന്നെന്നു വൈശാഖന്‍

തൃശൂര്‍: പുസ്തക പ്രകാശനച്ചടങ്ങില്‍നിന്നു മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതില്‍ എഴുത്തുകാരി ശ്രീദേവി എസ് പിള്ളയ്ക്കു വിഷമമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി തൃശൂര്‍ കറന്റ് ബുക്‌സ്. വാര്‍ത്താക്കുറിപ്പിലാണ് പ്രസാധകര്‍ ഇക്കാര്യം അറിയിച്ചത്. ശ്രീദേവിയെ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനം തെറ്റല്ലായിരുന്നെന്നും കറന്റ് ബുക്‌സ് ഖേദക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എം ടി വാസുദേവന്‍ നായരും അരുണ്‍ തിവാരിയും അടക്കമുള്ള വിശിഷ്ടാതിഥികള്‍ വേദിയില്‍നിന്നു മടങ്ങി. അതോടു കൂടിയാണ് ചടങ്ങ് ഉപേക്ഷിക്കാന്‍ കറന്റ് ബുക്‌സ് തീരുമാനിച്ചത്. ശ്രീദേവിയെ പങ്കെടുപ്പിക്കാതെ ചടങ്ങു നടത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ വാദിച്ചത്.

സംഭവം അത്യന്തം അപായകരമായ ഭാവിയുടെ സൂചനയാണ് നല്‍കുന്നതെന്ന് പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. പ്രകാശനച്ചടങ്ങ് കറന്റ് ബുക്‌സ് ഒഴിവാക്കിയ സാഹചര്യത്തില്‍ വിവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തയെ ഉള്‍പ്പെടുത്തി സമാന്തരമായി പുസ്തകം പ്രകാശനം ചെയ്യുകയും വേണമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക ജനതയാണ് എന്നഭിമാനിക്കുന്ന മലയാളിക്കു സ്വയം വിമര്‍ശനം നടത്താനുള്ള അവസരമാണിതെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാനുമായ കെഇഎന്‍ പറഞ്ഞു. ആധുനിക ജനതയാണ് എന്നു പറയുന്ന മലയാളി സ്വയം ആശങ്കപ്പെടേണ്ട രീതിയിലെ സംഭവമാണ് ഉണ്ടായിരിക്കുന്നത്. മതേതരത്വത്തിനും മാനവിക മൂല്യങ്ങള്‍ക്കും എതിരാണ് നടന്ന സംഭവം. എല്ലാ ജനാധിപത്യ ബോധത്തിനും എതിരാണിത്. നമ്മുടെ അസ്തിത്വം ജനാധിപത്യമൂല്യങ്ങളുടെ ആകെത്തുകയാണ്. അശ്ലീലത്തോളം എ്ത്തുന്ന അപചയമാണ് സംഭവിച്ചത്. ജനാധിപത്യ വിരുദ്ധമാണിത്. തുടക്കത്തില്‍തന്നെ ഇത്തരം പ്രവണതയ്‌ക്കെതിരേയുള്ള പ്രതികരണങ്ങള്‍ ആവശ്യമാണ്.

മതങ്ങളില്‍തന്നെ പുരുഷ മേല്‍ക്കോയ്മയ്‌ക്കെതിരായ മുന്നേറ്റങ്ങള്‍ മതമൂല്യങ്ങളില്‍ വിശ്വസിക്കുന്ന സ്ത്രീകളില്‍നിന്നുതന്നെ ഉണ്ടാകുന്നുണ്ട്. ലോകത്തെ എല്ലാ മതങ്ങളിലും ഇത്തരം മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍തന്നെയാണ് കേരളത്തില്‍ ഇത്തരമൊരു സംഭവമുണ്ടാകുന്നത്. സമൂഹത്തിന്റെ വിവിധ അടരുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പുരുഷാധികാരത്തിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളെയും ഒരുമിച്ചുകൂട്ടിയുള്ള സമരം വേണമെന്നും കെഇഎന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News