പെണ്ണിനൊപ്പം ഇരിക്കാത്ത സ്വാമിയെ ഓടിച്ചത് സോഷ്യൽമീഡിയ; ഡിവൈഎഫ്‌ഐയുടെയും വനിതാ സംഘടനകളുടെയും പ്രതിഷേധം ആവേശമായി

തൃശൂർ കറന്റ്‌സ് ബുക്‌സിന്റെ പുസ്തകപ്രകാശന ചടങ്ങിൽ സ്ത്രീക്കൊപ്പം പങ്കെടുക്കില്ലെന്ന് നിലപാട് സ്വീകരിച്ച സ്വാമിജി ഓടിച്ചത് സോഷ്യൽമീഡിയയുടെ ശക്തമായ ഇടപെടൽ. പെണ്ണിനെ പുറത്തുനിർത്തുന്ന എഴുത്തുകൾ ഞങ്ങൾക്ക് വേണ്ട എന്ന പേരിൽ നടന്ന ക്യാമ്പയിന് വൻപിന്തുണയാണ് ലഭിച്ചത്. ചടങ്ങിൽ പങ്കെടുക്കേണ്ടന്ന പ്രസാധകരുടെ അറിയിപ്പ് വിവർത്തക ശ്രീദേവി എസ് കർത്ത ഫേസ്ബുക്കിലിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നാളെ എന്റെ പുസ്തക പ്രകാശനം.വേദിയിൽ കയറാൻ എനിക്ക് വിലക്ക്. വിശിഷ്ട അതിഥി യായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്…

Posted by Sreedevi S Kartha on Friday, 25 September 2015

ഇതുവരെ 7325 ലൈക്കും 5350 ഷെയറുമാണ് പോസ്റ്റിന് ലഭിച്ചത്. അഭിവാദ്യങ്ങളും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് സാമൂഹ്യസംഘനടകളും ഇടതുപക്ഷ വനിതാ സംഘടനകളും യുവജനസംഘടനകളും രംഗത്തെത്തിയിരുന്നു.
സാഹിത്യലോകത്ത് നിന്നുകൂടി പ്രതിഷേധം ശക്തമായതോടെയാണ് പരിപാടി ഉപേക്ഷിക്കാൻ പ്രസാധകരെ പ്രേരിപ്പിച്ചത്. സംഭവത്തിൽ തൃശൂർ കറന്റ് ബുക്‌സ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സോഷ്യൽമീഡിയ പ്രതികരണങ്ങൾ താഴെ വായിക്കാം…

പ്രതിഷേധം കഴിഞ്ഞു സാമിയും മുങ്ങിയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് വരാം.അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ മാത്രം ഉപയോഗം ഉള്ള…

Posted by Rahul Pasupalan P S on Friday, 25 September 2015

നോക്കിയാല്‍ ഗര്‍ഭം ഉണ്ടാകുന്ന ജാതി ആയിരിക്കുംഅതാ പെണ്ണുങ്ങളെ അടുത്തിരുതരുതെന്നു ആശ്രമത്തില്‍ നിന്നു മുന്നറിയിപ്പ് കൊടുത്തത്

Posted by Resmi Radha Ramachandran on Friday, 25 September 2015

തൃശൂരിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയ പുസ്തക പ്രകാശന ചടങ്ങിന്റെ വേദി സമര സഖാക്കൾ കയ്യേറി..പൊതു ഇടങ്ങൾ സ്ത്രീകളുടേത് …

Posted by Vysakh Ks on Friday, 25 September 2015

ധീരമായ.. അഭിമാനകരമായ.. ചങ്കുറപ്പുള്ള തീരുമാനം..ലാൽ സലാം സഖാക്കളെ

Posted by Sikhin S Panoor on Friday, 25 September 2015

പെണ്ണേ …. സദസ്സിൽ നീ കൂടെ ഇരിക്കരുത് … പെണ്ണേ …. സ്കൂളിൽ നീ കൂടെ ഇരിക്കരുത് ഇതു കേട്ട് പൊട്ടിച്ചിരിക്കുക.. അരുതരുതുകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുക ….

Posted by Seemasuresh Neelambarimohan on Friday, 25 September 2015

പെണ്ണ് അടുത്തിരുന്നാല്‍ തകരുന്ന ഋഷി സംസ്‌കാരം ഇനിയും നമുക്ക് ആവശ്യമുണ്ടോ? ഇവിടെ പ്രശ്‌നം പെണ്ണല്ല, ആണ് തന്നെയാണ് എന്ന് അ…

Posted by Maya Devi on Friday, 25 September 2015

സന്തോഷ വാർത്ത… പെണ്ണുങ്ങളെ കണ്ടാലുടൻ ലിംഗം പൊങ്ങുന്ന സ്വാമിയെ പ്രതിക്ഷേധക്കാർ തുരത്തിയോടിച്ചു…. ഫാസിസം തുലയട്ടെ… സമരസഖാക്കൾക്കു അഭിവാദ്യങ്ങൾ….

Posted by Arun Punalur on Friday, 25 September 2015

പെണ്ണിരുന്നാൽ ചോർന്നുപോകുന്ന ആത്മീയതയാണെങ്കിൽ പടി കടക്കാൻ വിടരുത് അമ്മാതിരി കോപ്പന്മാരെ…അവന്റെയൊക്കെ കോണാത്തിലെ ആത്മീയത…

Posted by Unnikrishnan Casteless on Friday, 25 September 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News