‘വരൂ പോകാം, പറക്കാം’ റാണി പത്മിനിയിലെ ആദ്യഗാനം റിലീസ് ചെയ്തു

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന റോഡ് മൂവിയായ റാണി പത്മിനിയിലെ ആദ്യഗാനം റിലീസ് ചെയ്തു. മഞ്ജു വാര്യരും (റാണി), റിമ കല്ലിങ്കലുമാണ് (പത്മിനി) ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. മഞ്ജുവിന്റെയും റിമയുടെയും കുട്ടിക്കാലമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഈണം നൽകിയിരിക്കുന്നത്. ശ്വേത മേനോൻ, ദേവദുട്ട്, ലോല എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

രണ്ടു സ്ത്രീകളുടെ കൊച്ചി മുതൽ ഹിമാചൽപ്രദേശ് വരെയുള്ള യാത്രയാണ് റാണി പത്മിനിയുടെ പ്രമേയം. കാശ്മീർ, ഹിമാചൽ, ദില്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. പിഎം ഹാരിസും മുഹമ്മദ് അൽത്താഫുമാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധുനീലകണ്ഠൻ. ശ്യാം പുഷ്‌ക്കരനും രവിശങ്കരും ചേർന്നാണ് തിരക്കഥയൊരുക്കിയത്. ചിത്രം ഒക്ടോബർ 23ന് തീയേറ്ററുകളിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News