ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; കാർലോസ് മർച്ചേനയ്ക്ക് പരുക്ക്; സ്‌പെയിനിലേക്ക് മടങ്ങി

ഐഎസ്എല്ലിൽ കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇത്തവണ ഉയർത്താൻ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. ബ്ലാസ്റ്റേഴ്‌സിന്റെ മാർക്വി താരമായ കാർലോസ് മർച്ചേന പരുക്ക് മൂലം സ്‌പെയിനിലേക്ക് മടങ്ങി. രണ്ടാം സീസണിലെ ഓപ്പണിംഗ് മാച്ചിൽ മർച്ചേന കളിച്ചേക്കില്ലെന്നാണ് സൂചന.

ഒക്ടോബർ ആറിന് കൊച്ചിയിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ചികിത്സക്കായാണ് മർച്ചേന സ്‌പെയിനിലേക്ക് മടങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്ത് പരിശീലന ക്യാമ്പിൽ വച്ചാണ് മർച്ചേനയ്ക്ക് പരുക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News