സർക്കാർ സൈറ്റ് തകർത്തതിന് മല്ലൂസിന്റെ മറുപടി; നൂറോളം പാക് സൈറ്റുകൾ ഹാക്ക് ചെയ്തു

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പകരമായി പാകിസ്ഥാന്റെ നൂറോളം വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് മലയാളി ഹാക്കർമാർ. ‘മല്ലു സൈബർ സോൾജ്യേഴ്‌സ്’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അവകാശപ്പെട്ടിരിക്കുന്നത്.

‘ഓപറേഷൻ പാക് സൈബർ സ്‌പേസ്’ എന്ന പേരിട്ടാണ് മല്ലു ഹാക്കർമാരുടെ തിരിച്ചടി. പാകിസ്ഥാൻ പതാക കത്തിക്കുന്ന ചിത്രവും ഇന്ത്യയുടെ സൈബർ ഇടങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലതെന്ന സന്ദേശവും ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളിൽ കാണാം. ഹാക്ക് ചെയ്ത സൈറ്റുകളുടെ ലിസ്റ്റും മല്ലൂ ഹാക്കർമാർ പുറത്തുവിട്ടിട്ടുണ്ട്. ഇതിനു മുൻപ് നടൻ മോഹൻലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോഴും മല്ലു ഹാക്കർമാർ മറുപടി നൽകിയിരുന്നു.

ഇന്നലെ രാത്രിയാണ് സംസ്ഥാന സർക്കാരിന്റെ സൈറ്റ് ഹാക്ക് ചെയ്തത്. പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യവും സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇന്ത്യൻ ദേശീയ പതാക കത്തിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News