മഴമേഘങ്ങൾ തിരിച്ചടിയായി; സൂപ്പർമൂൺ പ്രതിഭാസം കേരളത്തിൽ ഭാഗികം

തിരുവനന്തപുരം: മഴമേഘങ്ങളുടെ സാന്നിധ്യം മൂലം കേരളത്തിൽ സൂപ്പർമൂൺ പ്രതിഭാസം ഭാഗികം. ഞായ്യറാഴ്ച വൈകീട്ട് 5.48ഓടെ തെളിഞ്ഞ ചന്ദ്രൻ രാത്രി 7.30ഓടെ പൂർണവലിപ്പം പ്രാപിക്കുകയായിരുന്നു. തിങ്കളാഴ്ച അന്താരാഷ്ട്ര സമയം 1.45ന് (ഇന്ത്യൻ സമയം രാവിലെ 7.16) ചന്ദ്രൻ ഗ്രഹണത്തിലേക്ക് വീഴും. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പർ മൂൺ ഗ്രഹണം ദൃശ്യമായി.

സൂപ്പർമൂണിന്റെ പശ്ചാത്തലത്തിൽ തീരപ്രദേശത്തു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സൂപ്പർമൂൺ സമയത്തു ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പ്രതിഭാസമാണ് സൂപ്പർമൂൺ എന്നറിയപ്പെടുന്നത്. 33 വർഷത്തിനു ശേഷം ഉണ്ടാകുന്ന പ്രതിഭാസമാണിത്. ഈ സന്ദർഭത്തിൽ ചന്ദ്രൻ കൂടുതൽ ചുവപ്പു നിറത്തിലും വലുപ്പത്തിലും കാണപ്പെടുമെന്നതാണു പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News