ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ ഇന്ത്യ വന്‍ തട്ടിപ്പ്; നെറ്റ് സമത്വം അട്ടിമറിക്കാനുള്ള നീക്കത്തിന് മോഡിയുടെ പച്ചക്കൊടിയെന്ന് ആരോപണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

modi-zu

ദില്ലി: രാജ്യത്ത് ഏറെ ചര്‍ച്ചയായ നെറ്റ്‌സമത്വം അട്ടിമറിക്കാന്‍ പ്രധാനമന്ത്രി കൂട്ടു നില്‍ക്കുന്ന പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന് ആരോപണം. ഫേസ്ബുക്കിന്റെ ഫ്രീബേസിക്‌സ് പദ്ധതിക്ക് പിന്തുണ തേടുന്നതും അതുവഴി ഇന്ത്യയിലെ നെറ്റ്‌സമത്വം ഇല്ലാതാകുന്നതുമാണ് ഡിജിറ്റല്‍ ഇന്ത്യയുടെ പരിണതഫലമെന്ന അഭിപ്രായവുമായി സൈബര്‍ രംഗത്തെ വിദഗ്ധര്‍ എത്തി.

RELATED POST

ദേശീയതയും ഫ്രീ ബേസിക്‌സും കെട്ടിപ്പിടിച്ച് മോഡിജിയും സുക്കര്‍ബര്‍ഗും; ഇന്റര്‍നെറ്റ് സമത്വത്തോടെ മതിയെന്ന് സോഷ്യല്‍മീഡിയയിലെ ഒരു പക്ഷം; പ്രൊഫൈല്‍ ചിത്രവുമായി ശിഖിന്‍

ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണം വച്ചു മാറാന്‍ ആപ്ലിക്കേഷന്‍ നല്‍കിയപ്പോള്‍ അത് ഫ്രീ ബേസിക്‌സിന്റെ പ്രചാരണത്തിനാണ് ഉപയോഗിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേരാണ് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. എന്നാല്‍ തട്ടിപ്പാണെന്നു വ്യക്തമായതോടെ ഭൂരിപക്ഷം പേരും പ്രൊഫൈല്‍ ചിത്രം തിരുത്തി.

ഇന്റര്‍നെറ്റില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റാനുള്ള ആപ്ലിക്കേഷന്റെ സോഴ്‌സ്‌കോഡില്‍ ഇന്റര്‍നെറ്റ് ഡോട് ഒആര്‍ജിയുടെ കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് പ്രോത്സാഹിപ്പിക്കുക എന്നാണ് ഫേസ്ബുക്ക് ഫ്രീബേസിക്‌സ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നു പറയുന്നു. ഇന്ത്യയില്‍ റിലയന്‍സാണ് ഫ്രീ ബേസിക്‌സ് നല്‍കുന്നത്. ഈ സേവനത്തിലൂടെ ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത, സ്വാതന്ത്ര്യം തടസമാകും. വിദഗ്ധരുടെ അഭിപ്രായങ്ങളിലൂടെ.

 

Completely agrees with @r0h1n in twitter. He says Facebook’s code-naming of its “Digital India” DP effect isn’t an…

Posted by Anivar Joshina on Monday, September 28, 2015

 

I was about to change my profile picture in support for #digitalindia campaign thinking that it is for PM’s campaign. …

Posted by Nikhil Vishnu on Sunday, September 27, 2015

 

ഇന്ത്യയിലെ ആറര ലക്ഷത്തോളം ഗ്രാമങ്ങളിൽ പകുതിയോളം എണ്ണ ത്തിൽ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. വൈദ്യുതീകരണം നടത്തിയ ഗ്രാമങ…

Posted by Sajan Evugen on Sunday, September 27, 2015

ഡിജിറ്റല്‍ ഇന്ത്യ തട്ടിപ്പാണോ? വായനക്കാര്‍ക്കും പ്രതികരിക്കാം. ചുവടെയുള്ള കമന്റ്‌ബോക്‌സില്‍ നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കാം.

Facebook Comments

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here