ചൊവ്വയില്‍ വെള്ളമുണ്ടെന്ന് നാസ; വെള്ളം ഒഴുകിയ ലവണാംശമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ – Kairalinewsonline.com
Latest

ചൊവ്വയില്‍ വെള്ളമുണ്ടെന്ന് നാസ; വെള്ളം ഒഴുകിയ ലവണാംശമുണ്ടെന്ന് ശാസ്ത്രജ്ഞര്‍

ചൊവ്വാ ഗ്രഹത്തില്‍ വെള്ളമുണ്ടെന്ന വാദങ്ങള്‍ക്ക് തെളിവുകള്‍ നിരത്തി നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍. കട്ടപിടിച്ച ജലം മാത്രമല്ല, ജലം ഒഴുകിപ്പരന്നതിന്റെ സാന്നിധ്യവും തെളിവുകളും ഉണ്ടെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.

വാഷിംഗ്ടണ്‍: ചൊവ്വാ ഗ്രഹത്തില്‍ വെള്ളമുണ്ടെന്ന വാദങ്ങള്‍ക്ക് തെളിവുകള്‍ നിരത്തി നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍. കട്ടപിടിച്ച ജലം മാത്രമല്ല, ജലം ഒഴുകിപ്പരന്നതിന്റെ സാന്നിധ്യവും തെളിവുകളും ഉണ്ടെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ഇതിനുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചതായും നിരീക്ഷണങ്ങള്‍ക്ക് ശേഷം നാസയിലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ചൊവ്വയുടെ ഉപരിതലത്തില്‍ ജലം ഒഴുകിപ്പരന്നതിന്റെ പാടുകള്‍ കാണുന്നുണ്ട്. ഉപ്പുജലം ഒഴുകിയ ലവണാംശവും ഉപരിതലത്തിലുണ്ട്. ചൊവ്വയില്‍ ജീവസാന്നിധ്യം പോലും തള്ളിക്കളയാനാവില്ലെന്നും നാസ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.

To Top