മോഡിയും ഒബാമയും കൂടിക്കാഴ്ച നടത്തി; ഇന്ത്യയുമായുള്ള സൗഹൃദത്തിലും സഹകരണത്തിലും സന്തോഷമുണ്ടെന്ന് ഒബാമ

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും സംയുക്തമായി പ്രവർത്തിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. സാമ്പത്തികപ്രതിരോധ രംഗത്തെ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

മുൻ യുഎസ് സന്ദർശനത്തിന് ശേഷം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വൻ പുരോഗതി ഉണ്ടായതായി മോഡി പറഞ്ഞു. ഇന്ത്യയുമായുള്ള നല്ല ബന്ധത്തിൽ ഒബാമയും സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയുമായുള്ള സൗഹൃദത്തിലും സഹകരണത്തിലും സന്തോഷമുണ്ടെന്ന് ഒബാമ പറഞ്ഞു.
ഒബാമയുമായി കാണുന്നതിനു മുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദുമായും ന്യൂയോർക്കിൽ മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News