റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ അരശതമാനം കുറച്ചു; കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല; ഭവന-വാഹന വായ്പകളുടെ പലിശ കുറയും

മുംബൈ: വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. റിപ്പോ നിരക്കില്‍ അര ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോ 6.75 ശതമാനമായി കുറയും. റിവേഴ്‌സ് റിപ്പോ 5.75 ശതമാനമായിരിക്കും. അതേസമയം കരുതല്‍ ധനാനുപാതം നാലു ശതമാനമായി തുടരും.

2017ലെ നാണ്യപ്പെരുപ്പാനുമാനം നാലു ശതമാനമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചു. റിപ്പോ നിരക്കു കുറച്ചതോടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയും. ഇന്നു പലിശനിരക്കു കുറച്ചതോടെ വായ്പാനിരക്ക് നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. നാണയപ്പെരുപ്പം നിയന്ത്രിക്കാനായതാണ് പലിശ നിരക്കു കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News