രക്തവും മറുപിള്ളയും ഉപയോഗിച്ച് ഫേഷ്യല്‍; വിചിത്രമായ ചില സൗന്ദര്യ വര്‍ധക ചികിത്സകള്‍

സ്ത്രീകള്‍ക്ക് സൗന്ദര്യം എന്നതും അത് കാത്തുസൂക്ഷിക്കുക എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നറിയാം. ഇക്കാലഘട്ടത്തില്‍ അത് പ്രത്യേകിച്ചും. അതിനുവേണ്ടി പലതരം ഫേഷ്യലുകളും സൗന്ദര്യ വര്‍ധക ചികിത്സകളും അവര്‍ ചെയ്യാറുമുണ്ട്. എന്നാല്‍, അടുത്തിടെ നടത്തിയ ഒരു അന്വേഷണത്തില്‍ ചില സ്ത്രീകള്‍ വെളിപ്പെടുത്തിയത് സംഭ്രമിപ്പിക്കുന്ന ചില ഫേഷ്യലുകളെ പറ്റിയാണ്. കേട്ടാല്‍ നട്ടെല്ലു പോലും തണുത്തു പോകുന്ന ചില ഫേഷ്യലുകള്‍.

രക്തം ഉപയോഗിച്ചുള്ള ഫേഷ്യല്‍

പ്രേതവും യക്ഷിയുമൊന്നുമല്ല. മനുഷ്യര്‍ തന്നെയാണ്. അമേരിക്കന്‍ ടെലിവിഷന്‍ താരമായ കിം കര്‍ദഷിയാനാണ് ഈ ഫേഷ്യല്‍ രീതി പ്രശസ്തമാക്കിയത്. ചോരകുടിക്കുന്ന ഫേഷ്യല്‍ അഥവാ ബ്ലഡ് ഫേഷ്യല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ രീതി രക്തം ഉപയോഗിച്ചുള്ള ഫേഷ്യലാണ്. ഒരാളുടെ രക്തം മുഖത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മുഖത്തെ പാടുകളും കുരുക്കളും ഇല്ലാതാക്കാന്‍ ഫലപ്രദമാണെന്നാണ് ഇവരുടെ വിശ്വാസം.

സ്‌നേക് മസാജ്

പാമ്പുകളെ ഉപയോഗിച്ച് ശരീരത്തില്‍ മസാജ് ചെയ്യുന്ന രീതിയാണിത്. റെപ്‌ടൈല്‍ തെറാപ്പി എന്ന പേരിലും ഇത് അറിയപ്പെടുന്നു.ഇന്തോനേഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഈ തെറാപ്പി രീതി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. വിഷമില്ലാത്ത പാമ്പുകളെ സ്ത്രീയുടെ ശരീരത്തില്‍ ഇഴയാന്‍ വിടുകയാണ് റെപ്‌ടൈല്‍ തെറാപ്പിയുടെ രീതി. മസിലുകളിലും ജോയിന്റുകളിലും പാമ്പിനെ കൊണ്ട് ഇഴയിച്ച് സ്ത്രീകള്‍ക്ക് നവചൈതന്യം നല്‍കുന്നു.

ആടിന്റെ മറുപിള്ള ഉപയോഗിച്ചുള്ള ഫേഷ്യല്‍

വിക്ടോറിയ ബെക്കാം, ഡോണ്‍ടെല്ല തുടങ്ങിയ സെലിബ്രിറ്റികളുടെ ഇഷ്ട ഫേഷ്യലാണിത്. ആടിന്റെ മറുപിള്ള അഥവാ ഗര്‍ഭവേഷ്ടനം ഉപയോഗിച്ചാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്. മുഖത്തിന് ഒരു പുതിയ തിളക്കം നല്‍കുമെന്നാണ് ഈ ഫേഷ്യല്‍ ചെയ്യുന്നവരുടെ വിശ്വാസം. ആടിന്റെ മറുപിള്ളയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കെമിക്കലുകളും തൊലിയും ചേര്‍ത്താണ് ഈ ഫേഷ്യലിനുള്ള മിശ്രിതം തയ്യാറാക്കുന്നത്. ഇത് മുഖത്തുപുരട്ടിയാണ് ഫേഷ്യല്‍ ചെയ്യുക.

കള്ളിമുള്‍ച്ചെടി ഫേഷ്യല്‍

മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചെടിയാണ് കള്ളിമുള്‍ച്ചെടി എന്ന് പരക്കെ സംസാരമുണ്ട്. ഇതുതന്നെയാണ് ഈ ഫേഷ്യല്‍ രീതിക്ക് പ്രചാരമേറ്റുന്നതും. കള്ളിമുള്‍ച്ചെടിയുടെ പശയും സസ്യഭിത്തിയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ചാണ് ഫേഷ്യല്‍ ചെയ്യുന്നത്. ഇത് പരുക്കനായ തൊലിയെ മാര്‍ദ്ദവമുള്ളതാക്കാന്‍ സഹായിക്കുന്നു. കള്ളിമുള്‍ച്ചെടിയുടെ ഇലകള്‍ തിളപ്പിച്ച ശേഷം ആ വെള്ളം ഉപയോഗിച്ചാണ് മിശ്രിതം തയ്യാറാക്കുന്നത്.

പക്ഷിക്കാഷ്ടം ഉപയോഗിച്ചുള്ള ഫേഷ്യല്‍

പക്ഷിക്കാഷ്ടം ഉപയോഗിച്ച് ഫേഷ്യലോ എന്ന് ചിന്തിച്ച് അത്ഭുതം കൂറേണ്ട. ഇന്ന് ജപ്പാനില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണിത്. ജപ്പാനിലെ പരമ്പരാഗത വസ്തുക്കളും ചേര്‍ത്താണ് ഫേഷ്യല്‍ മിശ്രിതം തയ്യാറാക്കുന്നത്. ജപ്പാനിലെ രാപ്പാടിപക്ഷികളുടെ മലവിസര്‍ജ്യമാണ് ഫേഷ്യലിലെ രഹസ്യ ഘടകമായി ഉപയോഗിക്കുന്നത്. ഇത് തൊലിയെ ഏറെ മാര്‍ദ്ദവമുള്ളതാക്കുമത്രേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News