വിജയുടെയും നയൻതാരയുടെയും സമന്തയുടെയും വീട്ടിൽ റെയ്ഡ്

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്രതാരങ്ങളുടെ വസതികളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇളയദളപതി വിജയ്, നയൻതാര, സമന്ത എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. മൂവരുടെയും ചെന്നൈയിലെ വീട്ടിലാണ് റെയ്ഡ്. നയൻതാരയുടെ കൊച്ചി തേവര വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. രാവിലെ എട്ട് മണിയോടെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

വിജയ്‌യുടെ പുലി എന്ന ചിത്രം നാളെ റിലീസ് ചെയ്യാൻ തയ്യാറായിരിക്കെയാണ് റെയ്ഡ്. ചിത്രത്തിന്റെ നിർമ്മാതാവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ചെന്നൈയിൽ എകദേശം 25ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

മലയാളിയായ ഷിബു തമീൻസ് ആണ് പുലിയുടെ നിർമ്മാതാക്കളിൽ ഒരാൾ. ഇയാളുടെ നെയ്യാറ്റിൻകരയിലെ വസതിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. ഇയാൾ തന്നെയാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News