മോഡിക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം സത്യ നദെല്ലെ കൈ തുടച്ചു; വീഡിയോ കാണാം – Kairalinewsonline.com
DontMiss

മോഡിക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം സത്യ നദെല്ലെ കൈ തുടച്ചു; വീഡിയോ കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലെ കൈ തുടച്ചത് വിവാദമാകുന്നു. ഷേക്ക് ഹാൻഡ് നൽകിയ ശേഷം മാധ്യമങ്ങൾക്ക് മുൻപിൽ വച്ചു തന്നെ നദെല്ലെ കൈതുടച്ചത് സോഷ്യൽമീഡിയയിൽ ചർച്ചയാകുകയാണ്. മോഡിയെ അപമാനിക്കുന്നതിനാണ് നദെല്ലെ കൈ തുടച്ചതെന്ന് ചിലർ പറയുമ്പോൾ അത് അദ്ദേഹത്തിന്റെ ശീലമാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. യുഎസിലെത്തിയ മോഡി ഐടി ഭീമന്മാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമാകുകയാണ്.

നേരത്തെ മോഡിക്ക് ഹസ്തദാനം നടത്തിയ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗിന് കൈകഴുകാൻ ഹാൻഡ്‌വാഷ് അയച്ചുകൊടുത്ത് സോഷ്യൽമീഡിയയിൽ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഒരുകൂട്ടം ആക്ടിവിസ്റ്റുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനായി http://zuckwashyourhands.com/ എന്ന പേരിൽ വെബ്‌സൈറ്റും രൂപീകരിച്ചിരുന്നു.

 

Leave a Reply

Your email address will not be published.

To Top