ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് കൊച്ചി ഇനി സേനയുടെ ഭാഗം; ശത്രു സംഹാരത്തിന് സര്‍വസജ്ജമെന്ന് വിശേഷണം

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചി കമ്മീഷന്‍ ചെയ്തു. മുംബൈയിലെ നാവികസേനാ ഡോക്ക് യാര്‍ഡില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. ശത്രുവിനെ കീഴടക്കാന്‍ സജ്ജമെന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ഐഎന്‍എസ് കൊച്ചി സേനയുടെ ഭാഗമാകുന്നത്. മിസൈല്‍ വേധ ശേഷിയുള്ള കപ്പല്‍കൂടിയാണ് ഇത്.

നാലായിരം കോടി രൂപ മുടക്കി നിര്‍മിക്കുന്ന മൂന്നു പടക്കപ്പലുകളുടെ കൂട്ടത്തിലുള്ളതാണ് ഐഎന്‍എസ് കൊച്ചി. ശത്രുസംഹാരത്തിന് അത്യാധുനിക ശേഷിയൊരുക്കിയാണ് മുംബൈയിലെ മസഗാവ് ഡോക്ക് യാര്‍ഡില്‍ മൂന്നു കപ്പലുകളും നിര്‍മിച്ചത്. ഈ ശ്രേണിയിലെ ആദ്യ കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്ത കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്തിരുന്നു. മൂന്നാമത്തെ കപ്പല്‍ ഐഎന്‍എസ് ചെന്നൈ അടുത്തവര്‍ഷം കമ്മീഷന്‍ ചെയ്യും. അടുത്ത ശ്രേണിയിലെ വലിയ കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം 2018ല്‍ സേനയുടെ ഭാഗമാകും. 2027 ആകുമ്പോഴേക്കു 200 പടക്കപ്പലുകളും 600 വിമാനങ്ങളുമായി വികസിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News