വൃന്ദാവനിലെ വിധവകള്‍ ഇനി കൃഷ്ണവധുമാര്‍; ആശ്രയം നഷ്ടപ്പെട്ട് ആശ്രമങ്ങളില്‍ അഭയം തേടിയവര്‍ക്ക് മുഖ്യധാരയിലേക്കു വരാനുള്ള പദ്ധതികളും

ലഖ്‌നൗ: ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ടു വൈധവ്യദുഃഖവുമായി വൃന്ദാവനില്‍ അഭയം തേടിയ സ്ത്രീകളെ ഇനി കൃഷ്ണവധുമാര്‍ എന്നു വിളിക്കാന്‍ തീരുമാനം. വൃന്ദാവനിലെ എര്‍ത്ത് വോയ്‌സ് ഓഫ് വൃന്ദാവന്‍, ദില്ലിയിലെ ശ്രീ ധാര്‍മിക് ലിലാ സമിതി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ ഭാഗമാണിത്.

ചൈതന്യ മഹാപ്രഭുവിന്റെ അഞ്ഞൂറാം ജന്മവാര്‍ഷിക ദിനാചരണം നടക്കുന്ന നവംബര്‍ പതിനെട്ടു മുതലായിരിക്കും വൃന്ദാവനിലെ വിധവമാര്‍ക്കു കൃഷ്ണവധുക്കള്‍ എന്ന പേരു വിളിച്ചു തുടങ്ങുക. ചടങ്ങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്ഘാടനം ചെയ്യും. എല്ലാത്തരം പ്രതിസന്ധികളെയും തരണം ചെയ്തു സ്വതന്ത്ര ജീവിതം നയിക്കാന്‍ കൃഷ്ണവധുമാരെ പ്രാപ്തരാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വൃന്ദാവനിലെ ശ്രീ രാം ക്ഷേത്രത്തിലെ വൈഷ്ണവാചാര്യ ശ്രീ അഭിഷേക് ഗോസ്വാമി പറഞ്ഞു.

വിളിപ്പേരു മാറ്റുന്നതില്‍ മാത്രം ശ്രമങ്ങള്‍ അവസാനിക്കില്ലെന്നും പദ്ധതി നടപ്പാക്കുന്ന സംഘടനകള്‍ യുപി സര്‍ക്കാരിന്റെ സഹായത്തോടെ വിധവകള്‍ക്ക് ഉപജീവനം നടത്തി സമ്പാദിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മരണംവരെ ആശ്രമത്തില്‍ കഴിയുക എന്നതിനപ്പുറം മഹത്തരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. – അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News