നായരുപിടിച്ച പുലിവാലെന്നു കേട്ടിട്ടില്ലേ… എന്നാല്‍ ഇവിടെ പുലിവാലു പിടിച്ചത് സാക്ഷാല്‍ പുലി തന്നെയായിരുന്നു. രാജസ്ഥാനിലെ രജസ്മണ്ട് ജില്ലയിലെ സര്‍ദുല്‍കേദാ ഗ്രാമത്തിലായിരുന്നു സംഭവം. വിശപ്പും ദാഹവും സഹികെട്ട് നാട്ടിലേക്കിറങ്ങിയ പുലിയാണ് കുടത്തില്‍ അകപ്പെട്ടത്. ദാഹം തീര്‍ക്കാന്‍ കുടത്തിലെ വെള്ളത്തിലേക്ക് തലതാഴ്ത്തിയപ്പോഴാണ്
പാവം പുലിക്ക് അക്കിടി പറ്റിയത്. നാടു തന്ന പണി പിടികിട്ടാതെ വലഞ്ഞ പുലിക്ക് ചുറ്റും നാട്ടുകൂട്ടം കൂടിയത് വളരെ പെട്ടെന്നായിരുന്നു. ചുറ്റും കൂടിയവരുടെ മൊബൈലുകളില്‍ നിന്നും ഫോട്ടോകളും ദൃശ്യങ്ങളും പറന്നപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സംഭവം വൈറലുമായി.
മൂന്ന് മണിക്കൂറോളമാണ് പുലിയിങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിച്ചത്. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പുലിയെ മയക്കി കിടത്തി കുടം പൊളിച്ചത്. നാട് ചുറ്റിക്കറങ്ങി കാണാന്‍ ഏറെ സാധിച്ചില്ലെങ്കിലും കാട്ടില്‍ തിരികെയെത്തിയതിന്റെ ആശ്വാസത്തിലാണ് പുലിയിപ്പോള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here