മലയാളത്തിന്റെ കാഞ്ചനക്കുട്ടി സിനിമയോട് വിടപറയുന്നോ?; പാര്‍വതി സിനിമാ രംഗം വിടുന്നെന്ന വാര്‍ത്തകള്‍ സജീവം

മലയാളികളുടെ പ്രിയനടിയായി മാറിയ പാര്‍വതി മേനോന്‍ അഥവാ മൊയ്തീന്റെ കാഞ്ചന സിനിമാരംഗം വിടുന്നതായി സൂചന. തത്കാലം സിനിമയില്‍ നിന്ന് ഇടവേള എടുക്കാന്‍ പാര്‍വതി തീരുമാനിച്ചതായാണ് സൂചന. ഓണ്‍ലൈന്‍ മാധ്യമമായ വണ്‍ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടത്. കുറച്ചുനാള്‍ ചമയങ്ങളൊന്നുമില്ലാത്ത ലോകത്ത് സ്വസ്ഥമായിരിക്കാന്‍ ആഗ്രഹിക്കുന്നതായി പാര്‍വതി തന്റെ അടുത്ത വൃത്തങ്ങളോട് സൂചിപ്പിച്ചതായാണ് സൂചന. മലയാളത്തില്‍ മാത്രമല്ല, തമിഴിലും കന്നഡത്തിലും വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് പാര്‍വതി.

എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാഞ്ചനയായി പാര്‍വതി ഇപ്പോള്‍ മലയാളികളുടെ പ്രിയങ്കരിയാണ്. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചാര്‍ളിയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പാര്‍വതി ആലോചിക്കുന്നതെന്നറിയുന്നു. ഒരിടവേളയ്ക്ക് ശേഷം നാലുവര്‍ഷം മുമ്പ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ പാര്‍വതിക്ക് പക്ഷേ ഗ്രിപ്പ് കിട്ടാന്‍ കഴിഞ്ഞ വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്‌സ് ആണ് പാര്‍വതിക്ക് ഗ്രിപ്പ് നല്‍കിയത്.

2006-ല്‍ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മുന്നിലെത്തിയ പാര്‍വതി നോട്ട്ബുക്ക്, വിനോദയാത്ര എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ സ്വന്തം സീറ്റുറപ്പിക്കുന്നതിനിടയില്‍ തമിഴിലേക്കും കന്നഡയിലേക്കും ചേക്കേറി. 2007-ല്‍ മിലാനയിലൂടെ കന്നഡയിലെത്തി. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ ഫ് ളാഷ് എന്ന ചിത്രത്തിനു ശേഷം മലയാളത്തില്‍ നിന്ന് വിട്ടുനിന്നു. പിന്നീട് 2011-ല്‍ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News