സഖ്യം വേണമെങ്കില്‍ കേന്ദ്രമന്ത്രി സ്ഥാനം വേണമെന്ന് എസ്എന്‍ഡിപി; ഉപാധികളോടെ സഖ്യം വേണ്ടെന്ന് ഒരു പക്ഷം; എസ്എന്‍ഡിപി ബാന്ധവത്തില്‍ ബിജെപി ഭിന്നിക്കുന്നു

തിരുവനന്തപുരം: ബിജെപിയുമായി സഖ്യം ചേരണമെങ്കില്‍ കേന്ദ്ര മന്ത്രിസ്ഥാനം അടക്കമുള്ള പദവികള്‍ വേണമെന്ന് എസ്എന്‍ഡിപി. ഉപാധികളുടെ അടിസ്ഥാനത്തില്‍ സഖ്യം ചേരുന്നതിനോട് ബിജെപി സംസ്ഥാന സമിതിയില്‍ എതിര്‍പ്പ് രൂക്ഷം. വ്യവസ്ഥകള്‍ക്കു വിധേയമായി സഖ്യം വേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം സംസ്ഥാന ബിജെപി നേതാക്കളും.

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി എസ്്എന്‍ഡിപി പ്രതിനിധിക്കു കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം നല്‍കണമെന്നാണ് മുന്നോട്ടു വച്ചിരിക്കുന്ന പ്രധാന ഉപാധി. കേന്ദ്ര കമ്മീഷനുകളിലും അംഗത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാത്രമേ സഖ്യം ആകാനാവൂ എന്നാണ് എസ്എന്‍ഡിപിയുടെ നിലപാട്.

എസ്എന്‍ഡിപി ഈഴവരുടെ മാത്രം സംഘടനയല്ലെന്നു ആകെയുള്ള ഹിന്ദുക്കളുടെ മുഴുവന്‍ സംഘടനയാണെന്നുമുള്ള നിലപാട് ചില ബിജെപി നേതാക്കള്‍ക്കുണ്ട്. എന്നാല്‍ മറുവിഭാഗം ഉപാധികള്‍ അംഗീകരിച്ചു മുന്നോട്ടു പോയാല്‍ അതു കീഴടങ്ങലാകുമെന്നും ബിജെപിക്കു സംസ്ഥാനത്തെ വളര്‍ച്ചയ്ക്കു തടസമുണ്ടാക്കുന്ന കാര്യമാകുമെന്നും വിലയിരുത്തുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ക്കു പൂര്‍ണ പിന്തുണ നല്‍കുമെന്നും എസ്എന്‍ഡിപി അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിനിറങ്ങാനായിരിക്കും ഇന്നു പ്രധാനമന്ത്രിയുമായി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ബിജെപി സ്വീകരിക്കുന്ന നിലപാട്. ഇതിനു മുന്നോടിയായി കിട്ടാവുന്ന സ്ഥാനങ്ങളെല്ലാം നേടുകയെന്ന തന്ത്രമായിരിക്കും ഉപാധികളിലൂടെ വെള്ളാപ്പള്ളി ലക്ഷ്യമിടുന്നതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News