കുട്ടികള്‍ രാത്രി ഉറക്കത്തില്‍ ഞെട്ടുന്നുണ്ടോ? മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം

കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയുണരുന്നുണ്ടെങ്കില്‍ അത് കാര്യമാക്കാതെ വിടരുത്. കാരണം. കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ സൂചനയായി വേണം അടിക്കടിയുള്ള ഈ ഉറക്കം ഞെട്ടലിനെ കാണാനെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ ഉറക്കം ഞെട്ടുന്ന കുട്ടികളില്‍ ഓട്ടിസം മുതല്‍ ഷീസോഫ്രീനിയ വരെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ഗോള്‍ഡ്‌സ് സ്മിത്ത്, ടെല്‍ അവീവ് സര്‍വകലാശാലകളിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകള്‍ പുറത്തുവിട്ടത്. അപസ്മാരം, ഡൗണ്‍ സിന്‍ഡ്രോം, ബൈപോളാര്‍ സിന്‍ഡ്രോം, വിഷാദരോഗം തുടങ്ങിയവയും കുട്ടികളിലെ ഉറക്ക പ്രശ്‌നവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

കുട്ടികളിലെ ഉറക്കം വളരെ ചെറുപ്പത്തില്‍ തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന് ഗോള്‍ഡ്‌സ്മിത്ത് സര്‍വകലാശാലയിലെ ഗവേഷകയായ ഡോക്ടര്‍ ആലിസ് ഗ്രിഗറി പറയുന്നു. ഇത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കണ്ടെത്താന്‍ സഹായിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. യൗവനാരംഭത്തിലെ ഉറക്കപ്രശ്‌നങ്ങള്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പേടസ്വപ്‌നങ്ങളാണ് മറ്റൊരു പ്രധാന കാര്യം. പേടിസ്വപ്‌നങ്ങള്‍ കാണുന്നത് യുവാക്കളില്‍ ആത്മഹത്യാ പ്രവണതയെയാണ് സൂചിപ്പിക്കുന്നതെന്ന് മറ്റൊരു പഠനം തെളിയിക്കുന്നു.

എന്നാല്‍, ഉറക്ക പ്രശ്‌നങ്ങള്‍ മറ്റു മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കാള്‍ തരണം ചെയ്യാന്‍ എളുപ്പമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രക്ഷിതാക്കളും ഇളയവരും തമ്മില്‍ ഉറക്ക പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. ഇതൊരു മികച്ച ആശയ വിനിമയമാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഉറക്കവും മാനസികരോഗവും തമ്മിലുള്ള ബന്ധം എത്രത്തോളം രൂക്ഷമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, കുട്ടികളെ സംബന്ധിച്ചിടത്തോളം രക്ഷിതാക്കളുടെ കൂടെ കിടന്നുറങ്ങുന്ന കുട്ടികളുടെ ആശങ്ക ഒരുപരിധി വരെ അകലാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News