എന്റെ പ്രണയം ഇങ്ങനല്ല; വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന നഷ്ടപ്രണയത്തിന്റെ ശബ്ദരേഖ തന്റേതല്ലെന്ന് സ്ഥിരീകരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് സ്ഥിരീകരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഏതോ ഒരു സ്ത്രീ അവരുടെ ആത്മസുഹൃത്തിനോട് നഷ്ടപ്രണയത്തെ കുറിച്ച് പറയുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഭാഗ്യലക്ഷ്മിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ കൂടി ചേര്‍ത്താണ് ശബ്ദരേഖ ഭാഗ്യലക്ഷ്മിയുടേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് പരിചയക്കാര്‍ മെയിലിലും ഫോണിലും നേരിട്ടും ബന്ധപ്പെടുന്നതിനാല്‍ എല്ലാവര്‍ക്കും മറുപടി എന്ന രീതിയില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടാണ് ഭാഗ്യലക്ഷ്മി വിശദീകരണം നല്‍കിയത്.

ഫോണ്‍ സംഭാഷണത്തില്‍ സംസാരിക്കുന്ന സ്ത്രീയും പുരുഷനും ആരെന്നോ എന്തെന്നോ തനിക്കറിയില്ലെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സിനിമാ മേഖലയിലുള്ളവര്‍ക്കെല്ലാം ഇത് തന്റെ ശബ്ദം അല്ലെന്ന് അറിയാം. സിനിമയ്ക്ക് പുറത്തുള്ളവരാണ് ഇത് പ്രചരിപ്പിക്കുന്നത്. താന്‍ അത്രയ്ക്ക് വിഡ്ഢിയല്ലാത്തതു കൊണ്ടും തന്റെ ശബ്ദം അല്ലാത്തതു കൊണ്ടുമാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കാനുള്ള ഉപദേശം അവഗണിച്ചത്. തന്നെ സ്‌നേഹിക്കുന്നവര്‍ക്കും മനസ്സിലാക്കിയവര്‍ക്കും വിശ്വാസമുളളവര്‍ക്കും എന്നെയും എന്റെ ശബ്ദവും അറിയാം. ഇത്രയും സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടും മലയാളികള്‍ക്ക് എന്റെ ശബ്ദം തിരിച്ചറിയാന്‍ സാധിച്ചില്ലല്ലോ എന്ന സങ്കടമാണുള്ളത്.

ഇനി ആ ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞേ അടങ്ങൂ എന്ന പരദൂഷണ മനോഭാവമുളളവര്‍ ദയവായി ആ സംഭാഷണം മുഴുവനായി കേള്‍ക്കുക. അതില്‍ അവരുടെ പേരും സ്ഥലവും വ്യക്തമായി പറയുന്നുണ്ട്. കേട്ട് നിര്‍വൃതിയടയുക സായൂജ്യം കൊളളുക. എന്നിട്ടും സംശയിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. എന്റെ പ്രണയം ഇങ്ങനെയല്ല എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം;

ദയവായി ശ്രദ്ധിക്കുക കഴിഞ്ഞ കുറേ നാളുകളായി ഞാൻ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നം ഒരു ഫോൺ സംഭാഷണമാണ്..ഏതോ ഒരു സ്…

Posted by Bhagya Lakshmi on Tuesday, September 29, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News