ബീഫിന്റെ പേരില്‍ കൊലപാതകം; പൊലീസ് തയാറാക്കിയ എഫ്‌ഐആറില്‍ ബീഫ് എന്നൊരു വാക്കില്ല; പ്രതികളെ രക്ഷിക്കാനുള്ള ഗൂഢശ്രമമെന്ന് ആരോപണം

ദില്ലി: ബീഫ് കഴിച്ചെന്ന പേരില്‍ ക്ഷേത്രക്കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജനക്കൂട്ടം മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ബിഫ് എന്നൊരു വാക്കില്ല. സാധാരണ നിലയില്‍ നടന്ന ഒരു കൊലപാതകം എന്നതിനപ്പുറം പരാമര്‍ശങ്ങളില്ലാത്തത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള പൊലീസിന്റെ ശ്രമമാണെന്ന ആരോപണം ശക്തമായി. വ്യക്തമായ തെളിവുകള്‍ നിലനില്‍ക്കേയാണ് ഇത്.

ദാദ്രിയിലെ മുഹമ്മദിന്റെ വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്നും കഴിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തില്‍നിന്നുള്ള അറിയിപ്പു കേട്ടാണ് ജനക്കൂട്ടം കൊലപാതകം നടത്തിയതെന്നു വ്യക്തമായിരുന്നു. ഇക്കാര്യത്തില്‍ ദൃക്‌സാക്ഷികളുമുണ്ട്. എന്നിട്ടും ഇതൊന്നും കാണാതെയാണ് പൊലീസ് എഫ്‌ഐആര്‍ തയാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News